Sunday, September 23, 2007

സാമീപ്യം

Monday, October 16, 2006
സാമീപ്യം

നീ എപ്പോഴുമെന്നരികില്
‍വേണമെന്നൊന്നും ഞാനാശിക്കുന്നില്ല.

പക്ഷേ..

സൌഹൃദത്തിന്റെ അവസാനത്തെ വാക്താവും
സന്ദേഹങ്ങളുടെ മൂടല്‍ മഞ്ഞവശേഷിപ്പിച്ച്‌
യാത്രയാവുമ്പൊള്‍,
സ്നേഹത്തിന്റെ ബാക്കിയായ നീരുറവയും വറ്റി,
സ്വപ്നങ്ങളുടെ ശവമടക്കും കഴിഞ്ഞ്‌
പ്രത്യാശയുടെ ഒടുവിലത്തെ
കിരണവുമണയുമ്പോള്‍,
നിന്റെ ഓര്‍മ്മകളില്‍
മാത്രമാശ്വാസംകണ്ടെത്തുവാനെനിക്കാവില്ല.

ഒരു ക്കിലൊരുവാക്കിലൊരുമൃദുസ്പര്‍ശത്തില്‍
ഒരുതലോടലിന്നൊടൊവിലൊരാലിംഗനത്തില്‍
എല്ലാം ഞാന്‍ തിരിച്ചെടുക്കും,
നീയരികിലുണ്ടെങ്കില്‍.

നീ എപ്പോഴുമെന്നരികില്‍വേണമെന്നൊന്നും
ഞാനാശിക്കുന്നില്ല..
പക്ഷേ..

# posted by അത്തിക്കുര്‍ശി : Monday, October 16, 2006

Comments:
സാമീപ്യംനീ എപ്പോഴുമെന്നരികില്‍വേണമെന്നൊന്നും ഞാനാശിക്കുന്നില്ല..പക്ഷേ..
# posted by അത്തിക്കുര്‍ശി : Monday, October 16, 2006 2:32:00 PM
സാമീപ്യം തന്നെ സാന്ത്വനമാണ് അത്തിക്കുര്‍ശ്ശിമാഷേ...നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടമായി.
# posted by ഇത്തിരിവെട്ടംIthiri : Monday, October 16, 2006 2:37:00 PM
"സൌഹൃദത്തിന്റെ അവസാനത്തെ വാക്താവുംസന്ദേഹങ്ങളുടെ മൂടല്‍ മഞ്ഞവശേഷിപ്പിച്ച്‌യാത്രയാവുമ്പൊള്‍"ശരിയാണ്. എപ്പോഴുമല്ലെങ്കിലും, എറ്റവും ഒറ്റപ്പെട്ടുപൊകുമ്പോഴെങ്കിലും നീയരുകിലില്ലെങ്കില്‍ ഞാനെന്തുചെയ്യും. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍... എന്ന പാട്ട് ഓര്‍മ്മ വന്നു. കവിത നന്നായിരുന്നു എന്നു പ്രത്യെകം പറയേണ്ടല്ലോ.
# posted by ശാലിനി : Monday, October 16, 2006 2:40:00 PM
കാവ്യാത്മകമായ വരികളാസ്വദിച്ചു.."ജീവന്റെ ജീവനാം കൂട്ടുകാരീസ്നേഹാമൃദത്തിന്റെ നാട്ടുകാരീപോകരുതേ നീ അകലരുതേഎന്നെ തനിച്ചാക്കി പോകരുതേ..."
# posted by ഏറനാടന്‍ : Monday, October 16, 2006 2:46:00 PM
എന്തിനെന്നറിയാതെ കണ്ണ് നിറഞ്ഞു,നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ പേടിസ്വപ്നങ്ങള്‍ കാണാതെ ഞാന്‍ ഉറങ്ങുമായിരുന്നു,എന്റെ മനസ്സ് ചിത്രശലഭങ്ങളെ തേടുകയും മൂളിപാട്ട് ചെയ്യുകയും ചെയ്യുമായിരുന്നു.നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ രാത്രിയുടെ സൌന്ദര്യവും മഞ്ഞിന്റെ കുളിരും ആസ്വദിക്കുമായിരുന്നു.പക്ഷേ...-പാര്‍വതി.
# posted by പാര്‍വതി : Monday, October 16, 2006 2:47:00 PM
നന്നായിട്ടുണ്ട്
# posted by Anonymous : Monday, October 16, 2006 2:49:00 PM
"നിന്റെ ഓര്‍മകളില്‍ മാത്രമാശ്വാസംകണ്ടെത്തുവാനെനിക്കാവില്ല..."എന്നെഴുതിയെങ്കിലും പലപ്പോഴും പച്ചയായ ജീവിതത്തില്‍ ഈ ഓര്‍മകള്‍ മാത്രേ ഉണ്ടാവാറുള്ളൂ എന്നത്‌ അത്ര സുഖല്ല്യാത്ത ഒരു സത്യമല്ലേ? അത്തീ... ആശയം നന്നായിരിക്കുന്നു... വരികളും..
# posted by മുരളി വാളൂര്‍ : Monday, October 16, 2006 2:54:00 PM
അത്തീ, ഓര്‍മ്മകളില്‍ നിറയുന്ന ഈ നൊമ്പരങ്ങള്‍ തന്നെയാണ് ജീവിതം.നാമെല്ലാം സൌഹൃദത്തിന്റെ ഒരു നാല്‍ക്കവലയിലാണ്. വഴിപിരിഞ്ഞ്, കൈവീശി യാത്ര പറഞ്ഞ് പോകേണ്ടവര്‍.
# posted by അനംഗാരി : Monday, October 16, 2006 5:02:00 PM
കൈ പിടിക്കാന്‍ കുട്ടുണ്ടെങ്കിലും വേര്‍പിരിയലിലേക്കല്ലേ നാം നടന്നടുക്കുന്നത് എന്നോര്‍ക്കുമ്പോള്‍................................നല്ല വരികള്‍
# posted by വല്യമ്മായി : Monday, October 16, 2006 5:36:00 PM
അനിശ്ചിതത്വങ്ങളില്‍ കിടന്നുഴലുമ്പോള്‍ ഞാനും പറയാറുണ്ട്.“ പക്ഷേ...“വരികള്‍ മനോഹരമായിരിക്കുന്നു.
# posted by തണുപ്പന്‍ : Tuesday, October 17, 2006 2:46:00 AM
നന്നായിരിക്കുന്നു...അത്തിക്കുര്‍ശീ...വാക്കുകളെമറികടക്കുന്ന വേദനയുടെ സാക്ഷ്യങ്ങളുണ്ട് ഈ വരികളില്‍...ആശംസകള്‍....
# posted by ലാപുട : Tuesday, October 17, 2006 3:35:00 PM
ഇത്തിരിവെട്ടം, ശാലിനി, ഏറനാടന്‍, പാര്‍വതി, അനോണി, മുരളി വാളൂര്‍, അനംഗാരി, വല്യമ്മായി, തണുപ്പന്‍, ലാപുഡ...നന്ദി! സന്ദര്‍ശനങ്ങള്‍ക്കും കമന്റുകള്‍ക്കും സാമീപ്യത്തിനും!
# posted by അത്തിക്കുര്‍ശി : Tuesday, October 17, 2006 3:46:00 PM
വേര്‍പാടും കുടിച്ചേരലും അതിനിടക്കുള്ള നിമിഷങ്ങളും കുടിയതാണല്ലോ ജിവിതം അല്ലെ.നന്നായിരിക്കുന്നു.അത്തിക്കുറിശ്ശി.
# posted by മുസാഫിര്‍ : Wednesday, October 18, 2006 9:17:00 AM
മുസാഫിര്‍,സന്ദര്‍ശത്തിനും കമന്റുകള്‍ക്കും നന്ദി
# posted by അത്തിക്കുര്‍ശി : Sunday, October 22, 2006 11:59:00 AM

4 comments:

ചീര I Cheera said...

വളരെ ഇഷ്ട്Tമായി ഇത്..

കുഞ്ഞന്‍ said...

നീ എപ്പോഴുമെന്നരികില്‍വേണമെന്നൊന്നും
ഞാനാശിക്കുന്നില്ല..
പക്ഷേ.. ഞാനെപ്പോഴും നിന്നരികലുണ്ടാകണമെന്ന് നിനക്കാശിച്ചു കൂടെ...

അസ്സല്‍ വരികള്‍

ഏ.ആര്‍. നജീം said...

മനോഹരമായ വരികള്‍...!
അഭിനന്ദനങ്ങള്‍..

ശ്രീ said...

നല്ല വരികള്‍‌!
:)