Sunday, September 23, 2007

സമാഗമം!

Tuesday, October 17, 2006

നമുക്കിടയില്‍ സാഗരമാണെന്ന്
മാമലയാണെന്നോര്‍ത്ത കാലമെല്ലാം പോയി.
ഓരൊ നിമിഷവും ഞാന്‍ നിന്നിലേക്കടുക്കുന്നു
അതൊ, നീയെന്നിലേക്കോ?
പാത്തും പതുങ്ങിയും നീപലവുരു
വന്നെത്തിനോക്കി മടങ്ങി,

ഏറെ നാളത്തെ കാത്തിരിപ്പിന്നൊടുവില്‍,
എല്ലാ കടലുകളും കുന്നുകളും താണ്ടി
നിനച്ചിരിക്കാത്തൊരു രാവില്‍നീ യെന്നരികിലെത്തും.
അജ്ഞാതമായൊരാ താഴ്വരയില്‍ നാം കണ്ടുമുട്ടും..

തമ്മില്‍ കാണുമ്പോള്‍ പറയാനും
പങ്കുവെക്കാനുമായൊത്തിരി കാര്യങ്ങളൊന്നുമില്ലല്ലോ!
എന്നാലും,
എന്തിനിത്രയും നേരത്തെയെന്ന സന്ദേഹം.
പരാതിക്കൊ പരിഭവത്തിനൊ പറ്റിയ നേരവുമല്ല!

നീ വിളിക്കുമ്പോല്‍ സര്‍വം ത്യജിച്ചു
നിന്നൊടൊപ്പം ഇറങ്ങി വരാതിരിക്കാനായെങ്കിലെന്ന്
വെറുതെ കൊതിക്കാതിരിക്കുവാനുമാവില്ലല്ലോ!
കൂടൂം, കൂട്ടുമുപേക്ഷിച്ച്‌, നിന്റെ കൂടെ ഇറങ്ങുമ്പോള്‍
ആരും തന്റേടിയെന്നൊ താന്തോന്നിയെന്നൊ വിളിക്കില്ല
സജലങ്ങളായ മിഴികളില്‍ സങ്കടമൊതുക്കി
ഇടനെഞ്ചുപൊട്ടി യാത്രയയക്കുമെങ്കിലും.

ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?


# posted by അത്തിക്കുര്‍ശി : Tuesday, October 17, 2006

2 comments:

അത്തിക്കുര്‍ശി said...

Comments:
കൂടൂം, കൂട്ടുമുപേക്ഷിച്ച്‌, നിന്റെ കൂടെ ഇറങ്ങുമ്പോള്‍
ആരും തന്റേടിയെന്നൊ താന്തോന്നിയെന്നൊ വിളിക്കില്ല

സജലങ്ങളായ മിഴികളില്‍ സങ്കടമൊതുക്കി
ഇടനെഞ്ചുപൊട്ടി യാത്രയയക്കുമെങ്കിലും.

ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?
# posted by അത്തിക്കുര്‍ശി : Tuesday, October 17, 2006 5:01:00 PM
മരണത്തിന് മറ്റൊരര്‍ത്ഥം അല്ലേ..

ഒരര്‍ത്ഥത്തില്‍ ഉത്തരവാദിത്വങ്ങളുടെ കിളിക്കുഞ്ഞുങ്ങളെത്തും മുമ്പ് അവന്‍ വന്നിരുന്നെങ്കില്‍,യാത്രയാകുവാന്‍ തയ്യാറായി ഞാനിരിക്കുന്നു.

അതല്ലെങ്കിലും കൊതിക്കുമ്പോള്‍ ആരും എത്താറില്ലല്ലോ..

-പാര്‍വതി.
# posted by പാര്‍വതി : Tuesday, October 17, 2006 5:17:00 PM
ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?

അള്ളാ,ന്റ്റെ മക്കള്‍ എന്നവസനശ്വാസത്തിലും പ്രാര്‍ത്ഥിച്ച ഉമ്മാനെ ഓര്‍മ്മ വന്നു.

നരകമൊചന്നതിനായി കേഴേണ്ട ഈ അവസാന പത്തില്‍ ഈ ചിന്ത നന്നായി
# posted by വല്യമ്മായി : Tuesday, October 17, 2006 5:36:00 PM
അത്തീ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
# posted by അനംഗാരി : Wednesday, October 18, 2006 6:20:00 AM
സന്ദര്‍ശനങ്ങല്‍ക്കും കമന്റുകല്‍ക്കും നന്ദി - പാര്‍വതി, വല്യമ്മായി, അനംഗാരി..
# posted by അത്തിക്കുര്‍ശി : Wednesday, October 18, 2006 9:02:00 AM
കൂടൂം, കൂട്ടുമുപേക്ഷിച്ച്‌, നിന്റെ കൂടെ ഇറങ്ങുമ്പോള്‍
ആരും തന്റേടിയെന്നൊ താന്തോന്നിയെന്നൊ വിളിക്കില്ല

ആര്‍ക്കു വിളിക്കാനൊക്കും?

അഭിനന്ദനങ്ങള്‍.
# posted by Sul | സുല്‍ : Wednesday, October 18, 2006 9:09:00 AM
കൂടും കൂട്ടും ഉപേക്ഷിച്ചൊരു യാത്രയുടെ ദിവസം.
എല്ലാവരും നമ്മുടെ നന്മകള്‍ പറയാനായി മത്സരിക്കുന്ന ദിവസം. എല്ലാ സ്നേഹത്തിനും പകരം ഒരു പിടി മണ്ണ് തിരിച്ച് നല്‍കി യാത്രയാക്കുന്ന ദിവസം.

ഒരു കവ്വാലിയുടെ വരികള്‍ ഓര്‍ത്തുപോയി.
ഇന്നെന്റെ മരണദിവസം. ഇന്നത്തെ മുഖ്യതിഥി ഞാന്‍ തന്നെ. ഇത് കൂടാതെ മറ്റൊരിക്കലും ഞാന്‍ മുഖ്യതിഥി ആയിട്ടുണ്ട്. അത് എന്റെ കല്ല്യാണ ദിവസമായിരുന്നു.
************
ജീവിതത്തിലൊരിക്കല്‍ പോലും തിരിഞ്ഞ് നോക്കാത്തവര്‍ പോലും ഇന്ന് എന്നെ ശിരസ്സിലേറ്റി ബഹുമാനിക്കുന്നു...

ഏറ്റവും വലിയ യാഥാര്‍ത്ഥ്യം തന്നെ മരണം.
# posted by ഇത്തിരിവെട്ടം|Ithiri : Wednesday, October 18, 2006 9:28:00 AM
സുല്‍, ഇത്തിരി,

സന്ദര്‍ശനങ്ങല്ക്കും ക്കമന്റുകള്‍ക്കും നന്ദി!!
# posted by അത്തിക്കുര്‍ശി : Thursday, October 19, 2006 9:02:00 AM
ഒന്നുരിയാടുവതിനിടകിട്ടാ,
വന്നാല്‍ യമ ഭടര്‍.....
ഏറ്റവും വലിയ സത്യം തന്നെ മരണം അത്തിക്കുര്‍ശീ.
# posted by വേണു venu : Thursday, October 19, 2006 9:45:00 AM
നന്നായിരിക്കുന്നു..
# posted by ചക്കര : Friday, October 20, 2006 7:27:00 AM
വേണു, ചക്കര,

സന്ദര്‍ശത്തിനും കമന്റുകള്‍ക്കും നന്ദി
# posted by അത്തിക്കുര്‍ശി : Sunday, October 22, 2006 11:57:00 AM
ചില നേരുകളങ്ങനെയാണ്,

വിളിക്കാതെ വരും, വിളിച്ച്കൊണ്ടുപൊവും,


നന്നായിരിക്കുന്നു,

-അബ്ദു-
# posted by ഇടങ്ങള്‍|idangal : Sunday, October 22, 2006 12:28:00 PM
ഇടങ്ങള്‍,

സന്ദര്‍ശനത്തിനും കമന്റിനും നന്ദി.
# posted by അത്തിക്കുര്‍ശി : Wednesday, October 25, 2006 10:16:00 AM
ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?

നെഞ്ചിലൂടെ ഒരുമാതിരി എന്തൊക്കെയോ കടന്നുപോയി!

അത്തിക്കുറിശ്ശി... വളരെ നല്ല വരികള്‍!

വായിക്കനൊത്തിരി വൈകി...
# posted by അഗ്രജന്‍ : Wednesday, October 25, 2006 10:40:00 AM

കുറുമാന്‍ said...

കവിത നന്നായിരിക്കുന്നു അത്തിക്കുര്‍ശി..
ടെമ്പ്ലേറ്റെല്ലാം പുതുക്കി അല്ലെ, അപ്പോള്‍ ഇനി പുതിയതായി എഴുത്തും തുടങ്ങികൊള്ളൂ :)