Thursday, February 3, 2022

മകളാം മാലാഖയ്ക്ക്!


മകളേ.... മൗനത്തിൻ മലാഖേ...

എൻ മനസ്സാം വീണ്ണിലെ പൊൻ താരമേ...

സ്വപ്നങ്ങൾക്കാകാശമതിരിടും പ്രായത്തിൽ

കുട്ടിത്തം മാറാതെ നീ, ഒരുകുട്ടിയായെപ്പോഴും നീ....


കാലം പറന്നുപോയ്, പ്രായം  കൊഴിഞ്ഞുപോയ്

നീ മാത്രം മാറാതെ നിൽപ്പൂ...

നിനവേതും കൂടാതെ, കനവേതുമില്ലാതെ

കുട്ടിത്തം മാറാതെ നീ, ഒരുകുട്ടിയായെപ്പോഴും നീ....


കാതങ്ങൾക്കകലെ നിന്ന്...

കടലുകൾ കുറുകെ നീന്തി

കുന്നുകൾ താണ്ടിവന്നൂ ഞാൻ 

നിൻ പുഞ്ചിരി പൂത്തുലയാൻ, നിന്നുമ്മകൾ സ്വന്തമാക്കാൻ..


ഒരുനാൾ നീ മൗനത്തിൽ കൂടുവിട്ട്..

വാക്കുകൾ വർണ്ണപ്പൂക്കളാക്കി

വസന്തമായ് വിസ്മയം തീർക്കുമെന്നൊരു

സ്വപ്നത്തിൻ ചിറകിലാണെപ്പോഴും ഞാൻ


ഒരു ശ്വാസത്തിന്നിടവേളയിൽ

തുറന്നേക്കാം നീ അന്നെന്റെ മുന്നിൽ

ആശതൻ വാതിലുകൾ, പരിഭവച്ചിറകൾ, സംശയജാലകങ്ങൾ, കണ്ഠത്തിൽ

പലവുരു വന്നു മടങ്ങിയ  വാക്കുകളിൽ


ഞാനന്നെന്നോർമ്മയിൽ തിരഞ്ഞുനോക്കും

പണ്ടുനാം പോയൊരാപാതയോരങ്ങളെ

നഗരത്തിളക്കത്തിൻ ചില്ലുകൂടങ്ങളെ

കുപ്പിവളകൾ, കുഞ്ഞുടുപ്പുകൾ

കല്ലുമാലകൾ, കളിപ്പാവകൾ...

വേണ്ടാന്നുവെച്ച നിൻ ബാല്യത്തിളക്കങ്ങൾ...

വേണ്ടാന്നുവെച്ച നിൻ ബാല്യത്തിളക്കങ്ങൾ...


മഴയത്തോ വെയിലത്തോ പാതിരയ്ക്കോ

പാതിവഴിയിൽ നിർത്തിനിന്നേ

ദൂരേക്ക്പോകാൻ വിളിക്കാതിരിക്കട്ടെ, വിധിക്കാതിരിക്കട്ടെ.. ഇപ്പോഴുമേപ്പോഴും മകളേ..

പ്രതീക്ഷയാണിത് പ്രാർത്ഥനയും

ഇപ്പോഴും എപ്പോഴും മകളേ...

Wednesday, May 4, 2011

പ്രണയമേ.. ഹൃദയമേ..



പ്രണയമേ.. ഹൃദയമേ..
നിലാവില്‍
അലിയുവാന്‍ആവാത്ത
ദൂര താരകം നീ..
പുലര്‍കാല മഞ്ില്‍
അലിയുവാന്‍ കൊത്ിയ്ക്കുന്ന
ജലകണം നീ..
കരയാതെ ഒഴുകുന്ന
കടലോളം യുന്ന
നദീതന്‍ കരകളില്‍
മഴ പൊഴിയും രാവില്‍
വെയില്‍ പൂക്കും പകലില്‍
തു ഭേധ റിയാതെ നാം.
കിനാവീന്റെ വഴികളില്‍
കനല്‍ പേറൂം മിഴികളില്‍
കടാലാഴം നാമെത്ര കണ്ടൂ..
അകതാരീല് അവസാനം
മഴമേഘ മകലുമ്പോള്‍
ഇടയിലേ പുഴ ദൂരമലിയും.
നോവീന്‍ പരിധികള്‍
കരളിന്‍ കരച്ചിലായ്‌
തകരുമ്ബൊള് നാം വീണ്ടും...
പ്രണയമേ.. ഹൃദയമേ..

Monday, January 26, 2009

ചിന്തകളിലെ ചിലന്തി...

വഴികള്‍
മുമ്പില്‍ മുന്നാണ്‌
മരണത്തിലേക്കൊന്ന്
സ്മശാനത്തിലേക്ക്‌ മറ്റൊന്ന്
മൂന്നാമതൊന്ന് ആകാശത്തിലേക്കും..

സ്വപ്നങ്ങളിലേക്ക്‌
വര്‍ണ്ണങ്ങളിലേക്ക്‌
വസന്തങ്ങളിലേക്ക്‌
വാതിലുകള്‍ മൂന്നുണ്ടായിരുന്നു!

കിളിവാതില്‍ മാത്രം
പക്ഷെ ഒന്നേ ഒന്ന്‌
ഇടുങ്ങിയത്‌, ഹ്ര്യദയത്തിലേക്കു
തുറന്നുവെച്ചത്‌

ഒന്നെത്തിയെങ്കിലും
ആരാനും നോക്കിയിരുന്നെങ്കില്‍
വാതില്‍പടികളും ചാടി
ഞാനെത്തുമായിരുന്നു..

പുറത്തെ വെറും വിശാലതയില്‍
എനിക്കൊന്നും കാണാനില്ല
മറിച്ച്‌
ഇരുളിന്റെ സ്വാതന്ത്ര്യത്തില്‍ നിന്നും
പ്രകാശത്തിന്റെ നഗ്നതയില്‍
എനിക്കെന്നെ കാണാന്‍ ഒരു കൂട്ട്‌!

ഇനിയിപ്പോള്‍
ആ മൂന്നു വഴികള്‍ മാത്രം

പക്ഷെ,
ഒന്നും വാതിലുകളില്‍
തുടങ്ങുന്നില്ല, സ്പര്‍ശിക്കുന്നും.
വഴികളിലേേക്കൊരു വഴി
മേല്‍ക്കൂര തകരുമ്പോല്‍മാത്രം ?


ചിന്തകളിലെ ചിലന്തി...# posted by അത്തിക്കുര്‍ശി : Tuesday, January 09, 2007 2:36:00 PM

അത്തികുര്‍ശി, നന്നായിരിക്കുന്നു... ചിന്തകളിലെ വഴി നിര്‍ണയിക്കുന്ന ചിലന്തിയുടെ സാന്നിദ്ധ്യം.# posted by chithrakaranചിത്രകാരന്‍ : Tuesday, January 09, 2007 3:33:00 PM ആ വഴിയിലേക്കുള്ള വാതിലൊന്നും തുറക്കേണ്ട.# posted by സു Su : Tuesday, January 09, 2007 5:06:00 PM ചിത്രകാരന്‍, സു,
സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും നന്ദി!# posted by അത്തിക്കുര്‍ശി : Wednesday, January 10, 2007 11:39:00 AM നമസ്കാരം ഇതാ മലയാളം blogs ഒരാള്‍ കുടി.കളിക്കൂട്ടുകാരാന്Kalikootukaran# posted by Anonymous : Monday, January 15, 2007 7:19:00 PM ippol aanu kavitha shradhichathuour mail pratheekshikkunnu
gopalmanu@gmail.comTuesday, January 09, 2007
Comments: ഇനിയിപ്പോള്‍ആ മൂന്നു വഴികള്‍ മാത്രം
പക്ഷെ,ഒന്നും വാതിലുകളില്‍തുടങ്ങുന്നില്ല, സ്പര്‍ശിക്കുന്നും.വഴികളിലേേക്കൊരു വഴിമേല്‍ക്കൂര തകരുമ്പോല്‍മാത്രം ?
ചിന്തകളിലെ ചിലന്തി...# posted by അത്തിക്കുര്‍ശി : Tuesday, January 09, 2007 2:36:00 PM അത്തികുര്‍ശി, നന്നായിരിക്കുന്നു... ചിന്തകളിലെ വഴി നിര്‍ണയിക്കുന്ന ചിലന്തിയുടെ സാന്നിദ്ധ്യം.# posted by chithrakaranചിത്രകാരന്‍ : Tuesday, January 09, 2007 3:33:00 PM ആ വഴിയിലേക്കുള്ള വാതിലൊന്നും തുറക്കേണ്ട.# posted by സു Su : Tuesday, January 09, 2007 5:06:00 PM ചിത്രകാരന്‍, സു,
സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും നന്ദി!# posted by അത്തിക്കുര്‍ശി : Wednesday, January 10, 2007 11:39:00 AM നമസ്കാരം ഇതാ മലയാളം blogs ഒരാള്‍ കുടി.കളിക്കൂട്ടുകാരാന്Kalikootukaran# posted by Anonymous : Monday, January 15, 2007 7:19:00 PM ippol aanu kavitha shradhichathuour mail pratheekshikkunnu
gopalmanu@gmail.com

Saturday, December 22, 2007

കാലാന്തരങ്ങള്‍

Wednesday, December 27, 200

കാലം
പ്രണയവറുതിയില്‍
കടല്‍കടന്നെത്തുന്ന
നിന്റെയോര്‍മ്മകള്‍
കുളിരായിപ്പൊതിയുന്ന
ഡിസംബറിലെത്തിയിരിക്കുന്നു!

കല്‍പ്പടവുകള്‍ക്കിടയില്‍
കളഞ്ഞുപോയ മഞ്ചാടിമണികള്‍
നാമൊരുമിച്ചു തിരഞ്ഞത്‌
ഇന്നലെ ജനുവരിയില്‍?

സ്മരണകളുടെ പുനര്‍ജനി
നമുക്കാഘോഷമാക്കമോ?

കൊഴിഞ്ഞുപോയ ദലങ്ങളിലെ
മഞ്ഞുതുള്ളികള്
‍വീണ്ടും മഴയായ്‌
പതിയാതിരിക്കില്ല
കുടയെടുക്കാന്‍ മറന്ന
ഏതെങ്കിലുമൊരു കുഞ്ഞിന്റെ
കവിളില്‍ കുളിരായി
ഏതെങ്കിലുമൊരു ജൂണില്‍!

ഡിസംബര്‍ മരിക്കുന്നില്ല

# posted by അത്തിക്കുര്‍ശി : Wednesday, December 27, 2006
Comments:
കാലം പ്രണയവറുതിയില്‍കടല്‍കടന്നെത്തുന്നനിന്റെയോര്‍മ്മകള്‍കുളിരായിപ്പൊതിയുന്നഡിസംബറിലെത്തിയിരിക്കുന്നു!-കലാന്തരങ്ങള്‍
# posted by അത്തിക്കുര്‍ശി : Wednesday, December 27, 2006 12:04:00 PM
കൊഴിഞ്ഞുപോയ ദലങ്ങളിലെമഞ്ഞുതുള്ളികള്‍വീണ്ടും മഴയായ്‌പതിയാതിരിക്കില്ലകുടയെടുക്കാന്‍ മറന്നഏതെങ്കിലുമൊരു കുഞ്ഞിന്റെകവിളില്‍ കുളിരായി ഏതെങ്കിലുമൊരു ജൂണില്‍!അത്തിക്കുര്‍ശി, ഈ മനോഹരമായ വരികള്‍ എനിക്ക് വളരെ ഇഷ്ടമായി. നന്ദി
# posted by കുറുമാന്‍ : Wednesday, December 27, 2006 12:08:00 PM
നനവൂറുന്ന വരികള്‍,പ്രണയം പെയ്തിറങ്ങുന്ന വാക്കുകള്‍നല്‍കുന്ന വായനാസുഖംകരളില്‍ തന്നെ കുളിരാവുന്നു.
# posted by Sul സുല്‍ : Wednesday, December 27, 2006 12:16:00 PM
ദേ.. വീണ്ടും പ്രണയം ... നല്ല വരികള്‍ ...
# posted by ittimalu : Wednesday, December 27, 2006 12:24:00 PM
"കുടയെടുക്കാന്‍ മറന്ന കുഞ്ഞിന്റെ കവിളില്‍.." വല്ലാതെ ഇഷ്ടപ്പെട്ടു ഈ ഭാവന.
# posted by ഹരിശ്രീ : Wednesday, December 27, 2006 5:21:00 PM
ഡിസംബര്‍ മരിക്കുന്നില്ല. സ്വപ്നങ്ങളും.
# posted by സു Su : Wednesday, December 27, 2006 6:04:00 PM
കുഞ്ഞിക്കവിളില്‍ മഴയായ് പതിയുന്ന ആ മഞ്ഞു തുള്ളി ദൈവത്തിന്‍റെ ചുംബനമല്ലേ അത്തിക്കുറിശി.മനോഹരം.
# posted by വേണു venu : Wednesday, December 27, 2006 7:20:00 PM
നല്ല വരികള്‍
# posted by വല്യമ്മായി : Wednesday, December 27, 2006 7:39:00 PM
അതെ ഡിസംബര്‍ മരിക്കുന്നില്ല.വീണ്ടും സ്വപ്നങ്ങളുടെ കുളിരുമായി ഡിസംബര്‍ വരും,ഹൃദയത്തിലെ സ്നേഹത്തിനെ കോളാമ്പിപ്പൂക്കളുമായി വരവേല്‍ക്കാന്‍.
# posted by അനംഗാരി : Thursday, December 28, 2006 4:19:00 AM
എല്ലാ പോസ്റ്റുകളും വായിച്ചു.പ്രവാസത്തിന്റെ ഘനീഭവിച്ച ദുഃഖം ഓരോ കവിതയിലും ...ചില കവിതകള്‍, ചില വരികള്‍ വേദനിപ്പിച്ചു.
# posted by വിഷ്ണു പ്രസാദ് : Thursday, December 28, 2006 6:40:00 AM
കുറുമാന്‍, സുല്‍, ഇട്ടിമാളു, ഹരിശ്രീ, സു, വേണു, വല്യമ്മായി:നന്ദി! സന്ദര്‍ശങ്ങല്‍ക്കും, കമന്റുകള്‍ക്കും!അതെ, അനംഗാരീ!! ഡിസംബര്‍ ഇന്യും വരും... ഡിസംബര്‍ മരിക്കുന്നില്ല! ( ഡിസംബറില്‍ പലരും മരിക്കുമെങ്കിലും. ഈ ഡിസംബരില്‍ എന്റെ രണ്ട്‌ അടുത്ത ബന്ധുക്കള്‍, പിന്നെ ഒരദ്യാപകന്‍!വിഷ്ണുപ്രസാദ്‌,നന്ദി! ഇതിനെയൊന്നും കവിതയെന്നു വിളിക്കരുത്‌! വെറും ഒരു പോസ്റ്റ്‌!പിന്നെ, പ്രവാസവും പ്രയാസങ്ങളും, എന്തിന്‌, ജീവിതം തന്നെ വേദനകള്‍ മാത്രമാവുമ്പ്ല് , വരികളിലെവിടെയെങ്കിലും വേദനകള്‍ യാദ്ര്ശ്ചികമല്ലാതെ കടന്നു വരുന്നതാണ്‌!
# posted by അത്തിക്കുര്‍ശി : Thursday, December 28, 2006 8:38:00 AM

Friday, December 21, 2007

ബാക്കിപത്രം

Monday, November 27, 2006

മൌനത്തിന്റെ കയങ്ങളിള്‍
‍നെടുവീര്‍പ്പിന്റെ ഇടവേളകള്‍
‍നെഞ്ചിലേക്കടിക്കുന്ന കാറ്റില്‍
‍നിശ്വാസങ്ങളുടെ ഇളംചൂട്‌

കടലില്‍ തിരമാലകളുടെ
പ്രതിഷേധങ്ങള്‍
കരയില്‍വാഹനങ്ങളുടെ
സംഗീതം
ഇടയില്‍
നീയും ഞാനും...
ഇവിടെഇനിയും തുടര്‍ന്നാല്‍
എത്രയിരുന്നാലുംഒടുങ്ങുകില്ലീ
സംവാദം
ഒന്നും പറയാതെ
എല്ലാംകൈമാറുന്നീ
അന്ത്യ സമാഗമം

സംവല്‍സരങ്ങള്‍ക്കപ്പുറം
സംവാദങ്ങളില്ലാതെ
പുഞ്ചിരിയും പൂനിലാവും മാത്രം
വാചാലമായൊരു രാവിന്റെ
ഇടവേളകളില്ലാത്ത
മൊഴി മാറ്റങ്ങളില്‍നിലക്കാതെ
പെയ്തിറങ്ങിയകുളിര്‍ കാറ്റുകള്‍..

കരാര്‍ കാലാവധി തീരുമ്പോള്
‍കണക്കുകൂട്ടി പിന്നെക്കുറച്ച്‌
ഒടുവില്‍
ഒരു പൂജ്യംമാത്രമവശേഷിക്കുമ്പൊള്‍
നിസ്സംഗതയുടെ മൂടുപടവുമായി
നിര്‍വികാരതയെ കൂട്ടു പിടിച്ച്‌
പടിയിറങ്ങാനൊരുങ്ങുമ്പോള്‍
നമുക്കിടയില്‍ ബാക്കിയായത്‌?

# posted by അത്തിക്കുര്‍ശി : Monday, November 27, 2006
Comments:
കരാര്‍ കാലാവധി തീരുമ്പോള്‍കണക്കുകൂട്ടി പിന്നെക്കുറച്ച്‌ഒടുവില്‍ ഒരു പൂജ്യംമാത്രമവശേഷിക്കുമ്പൊള്‍നിസ്സംഗതയുടെ മൂടുപടവുമായിനിര്‍വികാരതയെ കൂട്ടു പിടിച്ച്‌പടിയിറങ്ങാനൊരുങ്ങുമ്പോള്‍നമുക്കിടയില്‍ ബാക്കിയായത്‌?
# posted by അത്തിക്കുര്‍ശി : Monday, November 27, 2006 1:36:00 PM
വായിച്ചു , മൊള്‍ക്ക് സുഖമല്ലെ qw_er_ty
# posted by തറവാടി : Monday, November 27, 2006 1:39:00 PM
ബാക്കിയായത് കുറച്ച് സ്വപ്നങ്ങളും പ്രതീക്ഷകളും. :)തിരിച്ചുവരവില്‍ സന്തോഷം. qw_er_ty
# posted by സു Su : Monday, November 27, 2006 1:55:00 PM
ചിന്തിപ്പിക്കുന്ന വരികള്‍
# posted by വല്യമ്മായി : Monday, November 27, 2006 7:00:00 PM
മോള്‍ക്ക് എങ്ങിനെ? എന്നെ വിളിച്ചില്ലല്ലോ?qw_er_ty
# posted by അനംഗാരി : Tuesday, November 28, 2006 6:31:00 AM
നാട്ടില്‍ പോയി മീറ്റ്നൊക്കെ പങ്കെടുത്ത് തിരിച്ചു വന്നു അല്ലെ ?
# posted by മുസാഫിര്‍ : Tuesday, November 28, 2006 3:14:00 PM
Iniyum orupaadu works pratheekshikkunnugopalmanu.blogspot.com
# posted by G.manu : Friday, December 22, 2006 2:24:00 PM

Thursday, December 20, 2007

വെറുതെ..

Wednesday, November 22

പ്രണയം പെയ്തിറങ്ങിയ
പാതിരാവിനുശേഷം
മഞ്ഞുപെയ്യുന്ന പ്രഭാതത്തില്‍
ഉറക്കമുണര്‍ന്നപ്പോള്‍
മാത്രമാണ്‌പുറപ്പാടിനെക്കുറിച്ച്‌
വീണ്ടുമോര്‍ത്തത്‌

ചന്നം പിന്നം പെയ്യുന്ന
ചാറ്റല്‍ മഴയില്
‍വെള്ളിവെളിച്ചവും, നറു നിലാവും
കുറെ പരിദേവനങ്ങള്‍
മാത്രമവശേഷിപ്പിച്ചു
യാത്രയുടെ അവസാനം.

യാത്രാമൊഴി..
വീണ്ടും കാണാമെന്നൊരു വാക്ക്‌
പ്രതീക്ഷകളുടെ ഒരു മഹാസമുദ്രം
വീണ്ടും ഇരമ്പുന്നെവിടെയോ!
മരുപ്പരപ്പിലെവിടെയോ
പ്രത്യാശകളുടെ വേലിയേറ്റം
മരുപ്പച്ചകള്‍ തീര്‍ക്കുമ്പോള്
‍ആശ്ലേഷങ്ങള്‍ക്കും ചുമ്പനങ്ങല്‍ക്കും
ഒടുവില്‍ കണ്ണൂകളുടക്കാതെ
കൈവീശുമ്പോള്‍ അവസാനിക്കുന്നത്‌
വസന്തത്തിന്റെ സാനിധ്യമാണ്‌
തുടങ്ങുന്നത്‌ യാന്ത്രികതയുടെ താളങ്ങളും!

ആകാശപ്പറവയുടെ
ചിറകിന്നരികിലുരുന്ന്വെറുതെ
പ്രേയസിയേകിയ പാഥേയം
മറന്നുപൊയതിനെക്കുറിച്ചോര്‍ത്തു
പിന്നെ,
മക്കള്‍ക്കേകാന്‍ മറന്ന
തലൊടലുകളെക്കുറിച്ചും
വരാനിരിക്കുന്ന
വസന്തങ്ങളെക്കുറിച്ചും
വെറുതെ...


# posted by അത്തിക്കുര്‍ശി : Wednesday, November 22, 2006
Comments:
വെറുതെ...................ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍ മഴയില്‍വെള്ളിവെളിച്ചവും, നറു നിലാവുംകുറെ പരിദേവനങ്ങള്‍ മാത്രമവശേഷിപ്പിച്ചുയാത്രയുടെ അവസാനം..............
# posted by അത്തിക്കുര്‍ശി : Wednesday, November 22, 2006 1:21:00 PM
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല, അതിന് ഒന്നും ചെയ്യാനാവില്ലെന്ന് അറിയുകയും ചെയ്യാം, സ്നേഹത്തിന്റെ ഓര്‍മ്മകളുണ്ടല്ലോ, എല്ലാ വേനലിലും അത് കുളിരേകുന്ന തണലാവട്ടെ.-പാര്‍വതി.
# posted by പാര്‍വതി : Wednesday, November 22, 2006 1:24:00 PM
അത്തിക്കുറുശി,യാത്ര പറച്ചിലുകളെന്നും സങ്കടകരം തന്നെ!എപ്പോള്‍ തിരിച്ചെത്തി.
# posted by അഗ്രജന്‍ : Wednesday, November 22, 2006 1:26:00 PM
വരാനിരിക്കുന്ന വസന്തങ്ങള്‍ നന്മയുടേതായിരിക്കട്ടെ എന്നാശംസിക്കുന്നു. വെല്‍ക്കം ബാക്ക്!!
# posted by ikkaasഇക്കാസ് : Wednesday, November 22, 2006 1:30:00 PM
മനസ്സില്‍ വസന്തമുണ്ടെന്ന് വിശ്വസിച്ചാല്‍ പിന്നെ ചുറ്റിത്തിരിയുമ്പോഴും വസന്തമുണ്ടാകും മനസ്സില്‍.ഒക്കെ ശരിയാവും മാഷേ... ഞങ്ങളൊക്കെയില്ലേ ഇവിടെ? ചിയര്‍ അപ്പ്‌... അപ്പോ നമുക്കൊരു മീറ്റിനു വകുപ്പുണ്ടല്ലോ അല്ലേ? കരീമാഷ്‌/സിദ്ധൂസ്‌/കണ്ണൂസ്സ്‌ ഒക്കെ വന്നുവോ? ദേവന്‍ ഈയ്യിടെയായി പിണക്കത്തിലാന്നാ തോന്നണേ. ഫോണും കൂടി എടുക്കില്യാ വിളിച്ചാ. എന്നെ ബ്ലോക്ക്‌ ആക്കീതാവും. ദേവന്‍ വക്കേഷനു പോണു എന്നൊക്കെ പേടിപ്പിച്ച്‌ തുടങ്ങീട്ടുണ്ട്‌. അതിനു മുമ്പ്‌ ഒന്ന് എല്ലാര്‍ക്കും തമ്മില്‍ കാണാന്‍ പറ്റിയാലെന്നു ആഗ്രഹിയ്കുന്നു.
# posted by അതുല്യ : Wednesday, November 22, 2006 1:37:00 PM
വെല്‍ക്കം ബാക്ക് മാഷെ..യാന്ത്രികതയുടെ താളങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു മാഷെ...വരാനിരിക്കുന്ന വസന്തങ്ങള്‍ക്കാകി നമുക്ക് കാത്തിരിക്കാം.നന്നായിരിക്കുന്നു
# posted by കുറുമാന്‍ : Wednesday, November 22, 2006 1:48:00 PM
അത്തിക്കുറുശി തിരിച്ചെത്തിയല്ലേ? സമാധാനിക്കൂ.. അടുത്ത പോക്കുവരേയുള്ള നാളുകള്‍ എണ്ണിയെണ്ണിയിരിക്കൂ.. ഒന്നേയ്‌, രണ്ടേയ്‌, മൂന്നേയ്‌.....
# posted by ഏറനാടന്‍ : Wednesday, November 22, 2006 1:52:00 PM
വീണ്ടും പൂക്കുന്ന ആ വസന്തകാലത്തിനായി നമുക്ക് കാതോര്‍ത്തിരിക്കാം
# posted by മിന്നാമിനുങ്ങ്‌ : Wednesday, November 22, 2006 2:38:00 PM
സ്നേഹം ഒരു സാന്ത്വനമായ് വന്നു നിറയട്ടെ.
# posted by മുസാഫിര്‍ : Wednesday, November 22, 2006 2:47:00 PM
ആഥിക്ക്‌ ഖുറൈഷി തിരിച്ചെത്തിയോ? വെല്‍ക്കം ബാക്ക്‌.
# posted by ദേവന്‍ : Thursday, November 23, 2006 1:43:00 AM
പാര്‍വതി, അഗ്രജന്‍, ഇക്കാസ്‌, അതുല്യ, കുറുമാന്‍, ഏറനാടന്‍, മിന്നാമിനുങ്ങ്‌, മുസാഫര്‍, ദേവരാഗം....സന്ദര്‍ശനങ്ങള്‍ക്കും കമന്റുകള്‍ക്കും നന്ദി..20ന്‌ തിരിച്ചെത്തി.. ജോലിത്തിരക്കുകാരണം വിരളമായെ ബ്ലോഗിലെത്താറുള്ളൂ..
# posted by അത്തിക്കുര്‍ശി : Thursday, November 23, 2006 1:02:00 PM
Priyappetta kavi......can u write to megopalmanu@gmail.comgopalmanu.blogspot.com
# posted by G.manu : Friday, December 22, 2006 2:26:00 PM

Wednesday, September 26, 2007

ഏകാകി

Thursday, November 02, 2006
ഏകാകി

പ്രണയത്തിന്‌ കുളിര്‍മ്മയാണ്‌
സ്നേഹം അഗാധവും
സൌഹൃദങ്ങള്‍ ഊഷ്മളവും
എല്ലാറ്റിനും ഒടുവില്‍
വിടപറയല്‍ അനിവാര്യവും

എനിക്ക്‌ തണുപ്പ്പ്പിഷ്ഠമല്ല
ആഴങ്ങളെ പേടിയും
ചൂടാണെങ്കില്‍ സഹിക്കാനുമാവില്ല
വിരഹം വേദനയും.

ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെ
തണുപ്പിച്ചൊരു കവിള്‍ മദ്യവുമായി
ഈ ജനലരികില്‍ കുളിരട്ടെ
ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍
ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌
കൊറിക്കാന്‍ ചൂടുള്ളത്‌
എന്തെങ്കിലും തിരയട്ടെ..!?

# posted by അത്തിക്കുര്‍ശി : Thursday, November 02, 2006

Comments:
ഏകാകി..ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌കൊറിക്കാന്‍ ചൂടുള്ളത്‌ എന്തെങ്കിലും തിരയട്ടെ..!?പുതിയ ഒരു പോസ്റ്റ്‌
# posted by അത്തിക്കുര്‍ശി : Thursday, November 02, 2006 3:53:00 PM
:)
# posted by സു Su : Thursday, November 02, 2006 4:01:00 PM
"തണുപ്പിച്ചൊരു കവിള്‍ മദ്യവുമായി""ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌കൊറിക്കാന്‍ ചൂടുള്ളത്‌"വ്യര്‍ഥമായ ഈ തിരയലിലും നല്ലതല്ലെ ആ വേദനയും ആഴങ്ങളും....അറിയില്ല, എനിക്കങ്ങനെ തോന്നുന്നു..-പാര്‍വതി.
# posted by പാര്‍വതി : Thursday, November 02, 2006 4:02:00 PM
കൊറിക്കാന്‍ ചൂടുള്ളത്‌ എന്തെങ്കിലും തിരഞ്ഞോളൂ...നന്നായിരിയ്ക്കുന്നു...
# posted by അരവിശിവ. : Thursday, November 02, 2006 4:04:00 PM
അത്തിക്കുര്‍ശി ഭായ് - നന്നായിരിക്കുന്നു പിന്നെ,ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെതണുപ്പിച്ചൊരു കവിള്‍ മദ്യവുമായി - ഇന്നു വ്യാഴാഴ്ചയാ - ഇനിയും രണ്ട് മണിക്കൂര്‍ കഴിയണം എനിക്ക് തണുപ്പിച്ചൊരു കവിള്‍ മദ്യവുമയി വിശ്രമിക്കാന്‍.നാട്ടിലേക്കേന്നാണാവോ പോകുന്നത്?ടെലഫോണ്‍ നമ്പര്‍ കിട്ടിയീരുന്നെങ്കില്‍ ഒന്നു വിളിക്കാമായിരുന്നു.എന്റെ - 050-7868069
# posted by കുറുമാന്‍ : Thursday, November 02, 2006 4:07:00 PM
കവിത നന്നായി.പിന്നെ തണുപ്പിച്ച മദ്യം..ചൂടുള്ള ടച്ചിങ്സ്..അതിഷ്ടപ്പെട്ടൂ.. കുറുമഗുരൂ.. എന്റെ നമ്പര്‍ +919895771855
# posted by ikkaasഇക്കാസ് : Thursday, November 02, 2006 4:16:00 PM
പഴയ ഒരു കവിത യുടെ താളം തോന്നിയെങ്കിലുംവാക്കുകളാല്‍ മാല കോര്‍ക്കുന്നു നീ അത്തികുറിശ്ശി.നാവില്‍ നുണയാന്‍ പഞ്ചസാര മിഠായി വച്ചു തരുന്നു നീഒപ്പം നുണയാന്‍ മദ്യവും കൊറിക്കാന്‍ ചൂടുള്ളതുംവളരെ ഇഷ്ടമായി താങ്കളുടെ കവിതഅഭിനന്ദനങ്ങള്‍സ്നേഹത്തോടെരാജു.
# posted by Anonymous : Thursday, November 02, 2006 4:21:00 PM
ദൈവമേ,ഒരു കവിള്‍ മദ്യവും ചൂടുള്ള ടച്ചിംഗ്‌`സും മാത്രമാണല്ലൊ എല്ലരും കാണുന്നത്‌!സു: 'കുത്തി'സാനിധ്യം അറിയ്ച്ചതിന്‍ നന്ദിപാര്‍വതി: നന്ദി. അര്‍ത്ഥമില്ലായ്മക്കര്‍ത്ഥം തിരയുന്ന വ്യര്‍ത്ഥമാം വേല ഞാനിന്നും തുടരുന്നു.ഏകാകിയാകാന്‍ നിരത്തിയ കാരണങ്ങളെ അവസാനത്തില്‍ ഒരൊന്നായി കൂട്ടുപിടിക്കുന്നു?!! അരവി: നന്ദി. ഇവിടെ 'ചൂടുള്ളതെല്ലാം' ലഭ്യം. ഏകാകിയാണെങ്കിലും "ഹറാം"!!കുറു: നന്ദി, വിളിച്ച്‌ സംസാരിച്ചല്ലോ!ഇക്കാസ്‌: നന്ദി! അപ്പൊ ആ റ്റൈപ്പാ? ഏതായലും കൊച്ചിയില്‍ വരുമ്പോള്‍ കാണാം. കുടുംബമുണ്ടാവില്ല. മറ്റു ബ്ലൊഗ്ഗെര്‍സിനൊറ്റും പറയുക. ഹോട്ടല്‍ വിവരങ്ങള്‍ അറിയിക്കാം. ( ഓ: ടൊ: തണുപ്പുല്ലതിന്റെ കുടെ എചൂടുള്ള റ്റച്ചിങ്ങ്സ്‌...........)ഇരിങ്ങല്‍: നന്ദി, വെറുതെ ഒരോന്ന് കുത്തിക്കുറിക്കുന്നതാണ്‌. അതില്‍ താളവും പിന്നെ മാലയുമൊക്കെ കണ്ടെത്തിയെങ്കില്‍ ഞാന്‍ ധന്യനായ്‌!!
# posted by അത്തിക്കുര്‍ശി : Thursday, November 02, 2006 4:58:00 PM
മനുഷ്യന് ദൈവത്തോളം പെര്‍ഫെക്റ്റാവാന്‍ പറ്റില്ലല്ലോ അത്തിക്കുര്‍ശ്ശീ.. ഈ കവിതയും ഉടലെടുക്കുന്നത് അതുകൊണ്ടല്ലേ..നമ്മുടെ ദു:ശ്ശീലങ്ങള്‍ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യാതിരിക്കുകയും നമ്മളിലെ നന്മയെ ഒരു ത്രാസിന്റെ ഒരു തട്ടിലും തിന്മകളെ മറ്റേ തട്ടിലും വയ്ക്കുമ്പോള്‍ നന്മകളുടെ തട്ട് താഴ്ന്നാണിരിക്കുന്നതെങ്കില്‍, അതായത് എന്റെ പ്രവൃത്തികള്‍ക്ക് എനിക്കു കിട്ടുന്ന ഓവറാള്‍ മാര്‍ക്ക് 60% ആണെങ്കില്‍ ഞാന്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസായി! അതുമതി എനിക്ക്.
# posted by ikkaasഇക്കാസ് : Thursday, November 02, 2006 5:12:00 PM
അത്തിക്കുര്‍ശീ, കുത്തി സാന്നിദ്ധ്യം കാണിച്ചതല്ല. എനിക്ക് ചിരിക്കാന്‍ കഴിയുമോന്ന് പരീക്ഷിച്ചതാ. രണ്ടു കുത്തും ഒരു കുറിയും ചിരി ആയിരുന്നെങ്കില്‍!പ്രണയത്തിന്റെ തണുപ്പ് ഇഷ്ടമല്ലെങ്കില്‍, സ്നേഹത്തിന്റെ ആഴങ്ങളെ പേടിയാണെങ്കില്‍, സൌഹൃദത്തിന്റെ ചൂടിനെ സഹിക്കാനാവില്ലെങ്കില്‍,വിരഹത്തിന്റെ വേദനയാണ് നല്ലത്. അത് സഹിക്കുന്നതാണ് നല്ലത്. മദ്യത്തിന്റെ കുളിര്‍മ്മയേക്കാള്‍ പ്രണയത്തിന്റെ കുളിര്‍മ്മയല്ലേ നല്ലത്? ജനലരികില്‍, സ്നേഹത്തിന്റെ ഓര്‍മ്മകളുടെ ആഴങ്ങളില്‍ മുഴുകുന്നതല്ലേ നല്ലത്? സൌഹൃദത്തിന്റെ ഊഷ്മളമായ നിശ്വാസം നഷ്ടമായോ? വിരഹത്തിന് വിശ്രമം കൊടുക്കുക. ഒക്കെ തിരിച്ചുപിടിക്കുക.
# posted by സു Su : Thursday, November 02, 2006 5:13:00 PM
അത്തിച്ചേട്ടാ,മനോഹരമായ വരികള്‍. പ്രണയം ചെറിയ ചൂടായാണ് എനിക്ക് തോന്നിയിട്ടുള്ളത്. നെഞ്ചില്‍ അതിങ്ങനെ എരിയും.കൊറിക്കാന്‍ തണുപ്പുള്ള എന്തെങ്കിലും കൂടിയുണ്ടെങ്കില്‍ പരമ സുഖം. :-)
# posted by ദില്‍ബാസുരന്‍ : Thursday, November 02, 2006 5:34:00 PM
അത്തീ....ആദ്യത്തെ അഞ്ചുവരികള്‍ തന്നെ ശാശ്വതമായിട്ടുള്ളത്‌. കുളിര്‍മ്മയുള്ള പ്രണയത്തേയും ഊഷ്മളമായ സൗഹൃദങ്ങളേയും അഗാധമായി സ്നേഹിച്ച്‌ പിന്നെ അവയോട്‌ വിടപറയേണ്ടിവരുമ്പോഴാണ്‌ പൂര്‍ണമാവുന്നത്‌. പക്ഷേ പ്രണയിക്കുമ്പോഴും സൗഹൃദങ്ങള്‍ക്ക്‌ ഹൃദയം നല്‍കുമ്പോഴും സ്നേഹത്തില്‍ ഊളിയിടുമ്പോഴും ഓര്‍ക്കറില്ലെന്നു മാത്രം അവസാനമുള്ള വിരഹത്തെ. ഒരു പക്ഷേ ആ മറവിയായിരിക്കാം അവയെ കൂടുതല്‍ ഹൃദ്യമാക്കുന്നത്‌. നല്ല വരികള്‍....
# posted by മുരളി വാളൂര്‍ : Thursday, November 02, 2006 7:56:00 PM
"എനിക്ക്‌ തണുപ്പ്പ്പിഷ്ഠമല്ല.ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെതണുപ്പിച്ചൊരു കവിള്‍ മദ്യവുമായിഈ ജനലരികില്‍ കുളിരട്ടെ".കവിതന്നെ ഇതു രണ്ടും ഒരു വാക്കില്‍ പറയുംപോള്‍.....പിന്നെയിങ്ങ്നെ പറഞ്ഞല്ലോ.അര്‍ത്ഥമില്ലായ്മക്കര്‍ത്ഥം തിരയുന്ന വ്യര്‍ത്ഥമാം വേലയില്‍ എന്നെ തിരയുന്നു,ഭാവനാ ഭദ്രമായ വരികള്‍ ഇഷ്ടപ്പെട്ടു അത്തിക്കുരിശി.:)
# posted by വേണു venu : Thursday, November 02, 2006 9:45:00 PM
മദ്യം എനിക്കിഷ്ടമല്ല. എങ്കിലും കവിത ഇഷ്ടപ്പെട്ടു.
# posted by Sul സുല്‍ : Friday, November 03, 2006 9:31:00 AM
2 ദിവസത്തെ അവധിക്ക്‌ ശേഷം കമന്റുകള്‍ ഇന്നാണ്‍ കണ്ടത്‌. എല്ലാര്‍ക്കും നന്ദി.ഇക്കാസ്‌: ഞാന്‍ തമാശയ്ക്ക്‌ എഴുതിയെന്നേയുള്ളൂ.. ഇതില്‍ പെര്‍ഫെക്ഷന്റെ പ്രശ്നമൊന്നുമില്ല.. ദു:ശീലങ്ങളാണെന്ന് മറ്റുള്ളവര്‍കരുതുന്നതെല്ലാം നമുക്ക്‌ അങ്ങനെ യാവണമെന്നില്ല.. ശു: ചിരിക്ക്‌ നന്ദി.. ഞാനും ചിരിക്കുന്നു. " ഒരു പാല്‍ ചിരി കാണുമ്പൊളത്‌ മൃതിയെ മറന്നു ചിരിച്ചേ പോകും, പാവം മാനവ ഹൃദയം!"ഒരാള്‍ എകാകിയാകുന്നതെപ്പോള്‍? മ്നസ്സിന്റെ കിളിവാതിലുകളെല്ലാം കൊട്ടിയടക്കുമ്പോള്‍, സ്നേഹ സൌഹൃദങ്ങള്‍ക്ക്‌ നെരെ മുഖം തിരിക്കുമ്പൊള്‍? ഒറ്റപ്പെടാന്‍ നമുക്ക്‌ കാരണങ്ങല്‍ പലതുകാണും, പക്ഷെ യഥാര്‍ത്ഥത്തിലവ നാം സ്വയം സൃഷ്ടിക്കുന്ന പുറം തോടു മാത്രം, തിരശീല മാത്രം. അതിനകത്തിരുന്ന് പിന്നെ നാമുക്കെന്തുമാവാമല്ലൊ. മദ്യത്തിനെ / കൊറിക്കാന്‍ ചൂടുള്ളതിനെ വെറും വാക്കര്‍ത്ഥത്തിനപ്പുറം കാണുക.. ഒന്നും നമുക്ക്‌ തിരിച്ചു പിടിക്കാനാവില്ല, അല്ലെങ്കില്‍ പിടിക്കുന്നതൊന്നും നഷ്ടപ്പെട്ടതിനു പകരമാവുന്നില്ല.ദില്‍ബു: അതെ പ്രണയം ചൂടുള്ള സുഖം തന്നെ.. ചിലത്‌ പൊള്ളുന്ന ഓര്‍മ്മകള്‍ അവശെഷിപ്പിക്കും.. മറ്റുചിലത്‌ നീറിപ്പടരുന്ന കനലുകളെയും മനസ്സില്‍ ബാക്കി വെക്കും എന്നു മാത്രം.. പിന്നെ ചിലവയുണ്ട്‌ മഞ്ഞുരുകി, തെളിനീരായ്‌, നേരിയ ചൂടായ്‌, പിന്നെ തിളക്കുന്ന, അവസ്സാനം ബാഷ്പമായ്‌ തീരുന്നവ. വീണ്ടും കുളിര്‍മഴയായ്‌ പെയ്യുമെന്ന് ആശിക്കുന്നവ.. ഏല്ലാപ്രണയങ്ങളും ഇഷ്ടപ്പെടാം..മുരളി വാളൂര്‍: അതെ അവയാണ്‌ ശാശ്വതം..വേണു: എക്കാന്തതക്കൊരു ന്യായീകരണം അല്ലെങ്കില്‍ ഒരു തരം എസ്കെയ്പിസം ആയി പറയുന്ന കാരണങ്ങല്‍, വെരും പൊള്ളയാണെന്ന് സൂചിപ്പിചുവെന്നേയുല്ലു.സുല്‍: ഞാന്‍ മദ്യത്തെ കുറിച്ച്‌ പരഞ്ഞിട്ടേയില്ല! സുല്‍ഏല്ലാ കമന്റുകള്‍ക്കും നന്ദി;
# posted by അത്തിക്കുര്‍ശി : Sunday, November 05, 2006 8:13:00 AM
മെയിലയച്ച അനോണിക്കും നന്ദി!മറുമെയില്‍ അയച്ചിട്ടുണ്ട്‌.താങ്കളുടെ അഭിപ്രായം ശരിയാണ്‌.മറ്റുള്ളവര്‍ അവിറ്റേക്കൊന്നും എത്തിയില്ല എന്നു മാത്രം!
# posted by അത്തിക്കുര്‍ശി : Sunday, November 05, 2006 12:31:00 PM