Sunday, August 27, 2006
ആരുനീ...
ഓടി ഓടിത്തളരുമ്പോള്
ചാരിയിരിക്കാനൊരിടം,
ദാഹിച്ചു തൊണ്ടവരണ്ടുണങ്ങുമ്പോള്‍
ആര്‍ത്തിയൊടെ മൊത്തിക്കുടിക്കുവാനല്‍പം ജലം,
ക്ഷീണിച്ചവശനായ് ഉറക്കം തഴുകുമ്പോള്
തലചായ്ക്കനൊരിടം,
എരിയും വെയിലില്‍ പൊരിയുമ്പൊള്
കേറിനില്‍ക്കാനൊരുതണല്‍!
എല്ലാ പരാചയങ്ങല്‍ക്കും
ഒടുവില്‍ഓടിയെത്താനൊരിടം!
അഭയമോ പ്രണയമൊ?
നീ ആരായിരുന്നെന്നിന്നറിയുന്നില്ല
എങ്കിലും,
നീ എന്തല്ലാമായിരുന്നെന്നറിയുന്നു.
# posted by അത്തിക്കുര്‍ശി : Sunday, August 27, 2006
Comments:
ആരുനീ...അഭയമോ പ്രണയമൊ?നീ ആരായിരുന്നെന്നിന്നറിയുന്നില്ലഎങ്കിലും, നീ എന്തല്ലാമായിരുന്നെന്നറിയുന്നു
# posted by അത്തിക്കുര്‍ശി : Sunday, August 27, 2006 3:10:00 PM
നന്നായിരിക്കുന്നു..
# posted by ഇത്തിരിവെട്ടംIthiri : Sunday, August 27, 2006 3:25:00 PM
This post has been removed by a blog administrator.
# posted by വല്യമ്മായി : Sunday, August 27, 2006 3:29:00 PM
എല്ലാ പരാചയങ്ങല്ക്കും ഒടുവില് ,പരാജയമെല്ലേ സുഹൃത്തേഎല്ലാമായിരിന്നില്ലേ അവള്,അമ്മയായും ഭാര്യയായും വേഷം മാറി വന്നുവെന്നേ ഉള്ളൂ
# posted by വല്യമ്മായി : Sunday, August 27, 2006 3:31:00 PM
ജീവിതത്തില്‍ അണിയുന്ന പൊയ്മുഖങ്ങള്‍ അഴിച്ച് വെക്കാന്‍ ഒരിടം, അനുഭവങ്ങള്‍ക്ക് ചൂടേറുമ്പോള്‍ തല ചായ്ക്കാന്‍ ഒരു തണല്‍, കാലിടറുമ്പോള്‍ താങ്ങായി ഒരു ചുമല്‍,ഒരായുസ്സിന്റെ മുഴുവന്‍ ദു:ഖങ്ങളും അലിയിച്ച് കളയുന്ന പുഞ്ചിരി എല്ലാമായിരുന്നു അവള്‍.അതെ സുഹൃത്തേ, അഭയമോ പ്രണയമോ എന്ന് ഇപ്പോഴും അറിയില്ല. നീറുന്നു എവിടെയൊക്കെയോ. :(
# posted by ദില്‍ബാസുരന്‍ : Sunday, August 27, 2006 3:43:00 PM
അകലെയാണെങ്കിലും എന്‍ പിഞ്ചുകുഞ്ഞിനെ-കാത്തിരുന്നമ്മ ഒരു നോക്കു കണുവാന്‍. പാടിയുറക്കാനൊരു താരാട്ടു പാട്ടിനായ് അമ്മതന്‍ ഹ്രത്തടം മെല്ലെത്തുടിച്ചു.ക്ഷീണിച്ച നിന്‍ മേനി വാരിയെടുത്തമ്മതന്‍ മടി ത്തട്ടിന്നു ചാരെ കിടത്തി,മോഹിച്ചു പോയമ്മ ഒരു നാവറ് പാടി നിന്‍-ദോഷങ്ങളൊക്കെയും പാറി പ്പറത്താന്‍.
# posted by അനു ചേച്ചി : Sunday, August 27, 2006 6:13:00 PM
ഇത്തിരിവെട്ടം, വല്ല്യമ്മായി, ദില്‍ബൂ, അനുച്ചേച്ചി,,,നന്ദി!പ്രണയവും സൌഹൃദവും അഭയവുംകൂടിയാണല്ലോ!കമന്റുകള്‍ക് നന്ദി!
# posted by അത്തിക്കുര്‍ശി : Monday, August 28, 2006 3:00:00 PM
Sunday, September 23, 2007
Subscribe to:
Post Comments (Atom)
2 comments:
നന്നായിട്ടുണ്ട് അത്തിക്കുര്‍ശീ.
:)
Post a Comment