Sunday, July 16, 2006
ഒരു വെറും മരണം!
ആകാശങ്ങള്‍ നിങ്ങള്‍ പങ്കിട്ടെടുക്കുക
ഒരു പാതി നിനക്ക്,
മറു പാതി മറ്റേയാള്‍ക്ക്,
പിന്നെ, ഇടയില്‍ കമ്പിവേലി...
സൈന്യങ്ങളും.
നിന്റെയകാശത്തില്‍,
രാവിലെ സൂര്യനുതിക്കും..
പിന്നെ പതിയെ,
അതിര്‍ത്തിയിലേക്ക്..
നുഴഞ്ഞുകയരന്‍ ശ്രമിക്കുമ്പോല്‍
മറ്റേയാള്‍ പട്ടാളം, വെടിവെച്ചു വീഴ്ത്തും
സൂര്യന്‍ ഒരു നട്ടുച്ച നേരത്ത്
മരിക്കുമ്പോഴുംതഴെ,
ഏതൊ ഉച്ചകോടി!
അപ്പോള്‍ ഞാന്‍,
എന്റെ വെള്ളരിപ്രാക്കളുടെ
ചിറകുകള്‍ അരിഞ്ഞെടുത്ത്
തെരുവില്‍ വില്‍പനക്കു വെച്ചിരിക്കയാവും!
***************************
മന്‍ജിത്തിന്റെ,"പകുത്തെടുത്ത ആകാശ"ത്തിനെഴുതിയ കമന്റ്! <[link]>
# posted by അത്തിക്കുര്‍ശി : Sunday, July 16, 2006
Comments:
പകുത്തെടുത്ത ആകാശത്തിന്‍ കീഴെനിന്നും ഇത്രയും കിട്ടി അല്ലേ? :)
# posted by ബിന്ദു : Tuesday, July 18, 2006 2:07:00 AM
അതെ ബിന്ദൂ!നന്ദി, സന്ദര്‍ശനത്തിനും കമന്റിനും!!
# posted by അത്തിക്കുര്‍ശി : Tuesday, July 18, 2006 8:33:00 AM
ആശയം നന്ന്. പെട്ടെന്നെ ഴുതിയത് കൊണ്ടാണോ എന്നറിയില്ല മുമ്പത്തെ കവിതയുടെ ഭംഗി ഇതിന് തോന്നുന്നില്ല. ഇനി അനുഭവത്തിന്റെ ചൂട് തട്ടാത്തത് കൊണ്ടാണോ?
# posted by ദില്‍ബാസുരന്‍ : Tuesday, July 18, 2006 2:22:00 PM
അത്തിക്കുര്‍ശ്ശി.. നന്നായിരിക്കുന്നു..അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ..
# posted by ഇടിവാള്‍ : Wednesday, July 19, 2006 4:34:00 PM
സൂര്യനേയും ചന്ദ്രനേയും കൂടെ പകുത്തെടുക്കാം. ഭൂമി പകുത്ത് കഴിഞ്ഞു. ഇപ്പോള്‍ ആകാശവും.:)
# posted by സു Su : Wednesday, July 19, 2006 5:23:00 PM
Wednesday, September 19, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment