Wednesday, September 19, 2007

എന്നോമലേ നീയെങ്ങുപോയ്‌..

Thursday, August 24, 2006


എന്നോമലേ നീയെങ്ങുപോയ്‌
ഈ ധനുമാസരാവിന്റെയാമങ്ങളില്‍
എന്നോര്‍മ്മയില്‍ നീ മാത്രമായ്‌
ഈ കുളിര്‍പെയ്യും രാവിന്റെ സംഗീതമായ്‌..



പൂമുഖ വാതില്‍ ഞാന്‍ പാതി ചാരി
താഴിട്ടടയ്ക്കാതെ കാത്തിരിപ്പൂ,
നീ വരും നീവരുമെന്നന്റെയുള്ളില്‍
ആരോ പറയുമ്പോല്‍ പ്രിയേ



മണ്‍ചെരാതിന്‍ തിരി താഴ്തി മെല്ലെ
നിന്‍ കാലടിയൊച്ചയ്ക്കായ്‌ കാത്തിരിപ്പൂ
ഈ കുളിര്‍കാറ്റുകളെന്റെ യുള്ളില്‍
നിന്റെ നിശ്വാസമായെന്റെ നെഞ്ചില്‍
പയ്യെ തഴുകിത്തലോടിടവേ
വീണ്ടുമെത്തുന്നിതാ ഞാന്‍ നിന്റെ ചാരെ..



ഓര്‍ക്കാതിരിക്കുവതെങ്ങനെ ഞാന്‍
നിന്‍ ചുണ്ടിലെ നേര്‍ത്തൊരാ മന്ദസ്മിതം
മറവിയാല്‍ മൂടിടാനായിടാനായിടുമോ
നിന്‍ മിഴിമുനകള്‍ പിന്നെ കളമൊഴികള്‍



എങ്കിലുമെന്‍ പ്രിയേ പാടിടാം ഞാന്‍
ഏകാന്തമീ രാവിന്‍ തീരങ്ങളില്‍
മൂകമാം താളത്തില്‍ ശോകമാം ഭാവത്തില്‍
പണ്ടുനാം പാടിയ രാഗങ്ങള്‍
അന്നു നാം മൂളിയോരീണങ്ങള്
‍പാടാന്‍ കൊതിച്ചൊരായിരം പാട്ടുകള്‍...


എന്നോമലേ..

# posted by അത്തിക്കുര്‍ശി : Thursday, August 24, 2006
Comments:
പൂമുഖ വാതില്‍ ഞാന്‍ പാതി ചാരിതാഴിട്ടടയ്ക്കാതെ കാത്തിരിപ്പൂ,നീ വരും നീവരുമെന്നന്റെയുള്ളില്‍ആരോ പറയുമ്പോല്‍ പ്രിയേ
# posted by അത്തിക്കുര്‍ശി : Thursday, August 24, 2006 4:48:00 PM
അവള്‍ വരും വരാതിരിക്കില്ല.നല്ല കവിത
# posted by വല്യമ്മായി : Thursday, August 24, 2006 5:00:00 PM
വിരഹത്തിന്റെ എല്ലാ നോവും ഉള്‍ക്കോണ്ട കവിത..അഭിനന്ദനങ്ങള്‍.-പാര്‍വതി.
# posted by പാര്‍വതി : Thursday, August 24, 2006 5:24:00 PM

No comments: