Saturday, December 22, 2007

കാലാന്തരങ്ങള്‍

Wednesday, December 27, 200

കാലം
പ്രണയവറുതിയില്‍
കടല്‍കടന്നെത്തുന്ന
നിന്റെയോര്‍മ്മകള്‍
കുളിരായിപ്പൊതിയുന്ന
ഡിസംബറിലെത്തിയിരിക്കുന്നു!

കല്‍പ്പടവുകള്‍ക്കിടയില്‍
കളഞ്ഞുപോയ മഞ്ചാടിമണികള്‍
നാമൊരുമിച്ചു തിരഞ്ഞത്‌
ഇന്നലെ ജനുവരിയില്‍?

സ്മരണകളുടെ പുനര്‍ജനി
നമുക്കാഘോഷമാക്കമോ?

കൊഴിഞ്ഞുപോയ ദലങ്ങളിലെ
മഞ്ഞുതുള്ളികള്
‍വീണ്ടും മഴയായ്‌
പതിയാതിരിക്കില്ല
കുടയെടുക്കാന്‍ മറന്ന
ഏതെങ്കിലുമൊരു കുഞ്ഞിന്റെ
കവിളില്‍ കുളിരായി
ഏതെങ്കിലുമൊരു ജൂണില്‍!

ഡിസംബര്‍ മരിക്കുന്നില്ല

# posted by അത്തിക്കുര്‍ശി : Wednesday, December 27, 2006
Comments:
കാലം പ്രണയവറുതിയില്‍കടല്‍കടന്നെത്തുന്നനിന്റെയോര്‍മ്മകള്‍കുളിരായിപ്പൊതിയുന്നഡിസംബറിലെത്തിയിരിക്കുന്നു!-കലാന്തരങ്ങള്‍
# posted by അത്തിക്കുര്‍ശി : Wednesday, December 27, 2006 12:04:00 PM
കൊഴിഞ്ഞുപോയ ദലങ്ങളിലെമഞ്ഞുതുള്ളികള്‍വീണ്ടും മഴയായ്‌പതിയാതിരിക്കില്ലകുടയെടുക്കാന്‍ മറന്നഏതെങ്കിലുമൊരു കുഞ്ഞിന്റെകവിളില്‍ കുളിരായി ഏതെങ്കിലുമൊരു ജൂണില്‍!അത്തിക്കുര്‍ശി, ഈ മനോഹരമായ വരികള്‍ എനിക്ക് വളരെ ഇഷ്ടമായി. നന്ദി
# posted by കുറുമാന്‍ : Wednesday, December 27, 2006 12:08:00 PM
നനവൂറുന്ന വരികള്‍,പ്രണയം പെയ്തിറങ്ങുന്ന വാക്കുകള്‍നല്‍കുന്ന വായനാസുഖംകരളില്‍ തന്നെ കുളിരാവുന്നു.
# posted by Sul സുല്‍ : Wednesday, December 27, 2006 12:16:00 PM
ദേ.. വീണ്ടും പ്രണയം ... നല്ല വരികള്‍ ...
# posted by ittimalu : Wednesday, December 27, 2006 12:24:00 PM
"കുടയെടുക്കാന്‍ മറന്ന കുഞ്ഞിന്റെ കവിളില്‍.." വല്ലാതെ ഇഷ്ടപ്പെട്ടു ഈ ഭാവന.
# posted by ഹരിശ്രീ : Wednesday, December 27, 2006 5:21:00 PM
ഡിസംബര്‍ മരിക്കുന്നില്ല. സ്വപ്നങ്ങളും.
# posted by സു Su : Wednesday, December 27, 2006 6:04:00 PM
കുഞ്ഞിക്കവിളില്‍ മഴയായ് പതിയുന്ന ആ മഞ്ഞു തുള്ളി ദൈവത്തിന്‍റെ ചുംബനമല്ലേ അത്തിക്കുറിശി.മനോഹരം.
# posted by വേണു venu : Wednesday, December 27, 2006 7:20:00 PM
നല്ല വരികള്‍
# posted by വല്യമ്മായി : Wednesday, December 27, 2006 7:39:00 PM
അതെ ഡിസംബര്‍ മരിക്കുന്നില്ല.വീണ്ടും സ്വപ്നങ്ങളുടെ കുളിരുമായി ഡിസംബര്‍ വരും,ഹൃദയത്തിലെ സ്നേഹത്തിനെ കോളാമ്പിപ്പൂക്കളുമായി വരവേല്‍ക്കാന്‍.
# posted by അനംഗാരി : Thursday, December 28, 2006 4:19:00 AM
എല്ലാ പോസ്റ്റുകളും വായിച്ചു.പ്രവാസത്തിന്റെ ഘനീഭവിച്ച ദുഃഖം ഓരോ കവിതയിലും ...ചില കവിതകള്‍, ചില വരികള്‍ വേദനിപ്പിച്ചു.
# posted by വിഷ്ണു പ്രസാദ് : Thursday, December 28, 2006 6:40:00 AM
കുറുമാന്‍, സുല്‍, ഇട്ടിമാളു, ഹരിശ്രീ, സു, വേണു, വല്യമ്മായി:നന്ദി! സന്ദര്‍ശങ്ങല്‍ക്കും, കമന്റുകള്‍ക്കും!അതെ, അനംഗാരീ!! ഡിസംബര്‍ ഇന്യും വരും... ഡിസംബര്‍ മരിക്കുന്നില്ല! ( ഡിസംബറില്‍ പലരും മരിക്കുമെങ്കിലും. ഈ ഡിസംബരില്‍ എന്റെ രണ്ട്‌ അടുത്ത ബന്ധുക്കള്‍, പിന്നെ ഒരദ്യാപകന്‍!വിഷ്ണുപ്രസാദ്‌,നന്ദി! ഇതിനെയൊന്നും കവിതയെന്നു വിളിക്കരുത്‌! വെറും ഒരു പോസ്റ്റ്‌!പിന്നെ, പ്രവാസവും പ്രയാസങ്ങളും, എന്തിന്‌, ജീവിതം തന്നെ വേദനകള്‍ മാത്രമാവുമ്പ്ല് , വരികളിലെവിടെയെങ്കിലും വേദനകള്‍ യാദ്ര്ശ്ചികമല്ലാതെ കടന്നു വരുന്നതാണ്‌!
# posted by അത്തിക്കുര്‍ശി : Thursday, December 28, 2006 8:38:00 AM

Friday, December 21, 2007

ബാക്കിപത്രം

Monday, November 27, 2006

മൌനത്തിന്റെ കയങ്ങളിള്‍
‍നെടുവീര്‍പ്പിന്റെ ഇടവേളകള്‍
‍നെഞ്ചിലേക്കടിക്കുന്ന കാറ്റില്‍
‍നിശ്വാസങ്ങളുടെ ഇളംചൂട്‌

കടലില്‍ തിരമാലകളുടെ
പ്രതിഷേധങ്ങള്‍
കരയില്‍വാഹനങ്ങളുടെ
സംഗീതം
ഇടയില്‍
നീയും ഞാനും...
ഇവിടെഇനിയും തുടര്‍ന്നാല്‍
എത്രയിരുന്നാലുംഒടുങ്ങുകില്ലീ
സംവാദം
ഒന്നും പറയാതെ
എല്ലാംകൈമാറുന്നീ
അന്ത്യ സമാഗമം

സംവല്‍സരങ്ങള്‍ക്കപ്പുറം
സംവാദങ്ങളില്ലാതെ
പുഞ്ചിരിയും പൂനിലാവും മാത്രം
വാചാലമായൊരു രാവിന്റെ
ഇടവേളകളില്ലാത്ത
മൊഴി മാറ്റങ്ങളില്‍നിലക്കാതെ
പെയ്തിറങ്ങിയകുളിര്‍ കാറ്റുകള്‍..

കരാര്‍ കാലാവധി തീരുമ്പോള്
‍കണക്കുകൂട്ടി പിന്നെക്കുറച്ച്‌
ഒടുവില്‍
ഒരു പൂജ്യംമാത്രമവശേഷിക്കുമ്പൊള്‍
നിസ്സംഗതയുടെ മൂടുപടവുമായി
നിര്‍വികാരതയെ കൂട്ടു പിടിച്ച്‌
പടിയിറങ്ങാനൊരുങ്ങുമ്പോള്‍
നമുക്കിടയില്‍ ബാക്കിയായത്‌?

# posted by അത്തിക്കുര്‍ശി : Monday, November 27, 2006
Comments:
കരാര്‍ കാലാവധി തീരുമ്പോള്‍കണക്കുകൂട്ടി പിന്നെക്കുറച്ച്‌ഒടുവില്‍ ഒരു പൂജ്യംമാത്രമവശേഷിക്കുമ്പൊള്‍നിസ്സംഗതയുടെ മൂടുപടവുമായിനിര്‍വികാരതയെ കൂട്ടു പിടിച്ച്‌പടിയിറങ്ങാനൊരുങ്ങുമ്പോള്‍നമുക്കിടയില്‍ ബാക്കിയായത്‌?
# posted by അത്തിക്കുര്‍ശി : Monday, November 27, 2006 1:36:00 PM
വായിച്ചു , മൊള്‍ക്ക് സുഖമല്ലെ qw_er_ty
# posted by തറവാടി : Monday, November 27, 2006 1:39:00 PM
ബാക്കിയായത് കുറച്ച് സ്വപ്നങ്ങളും പ്രതീക്ഷകളും. :)തിരിച്ചുവരവില്‍ സന്തോഷം. qw_er_ty
# posted by സു Su : Monday, November 27, 2006 1:55:00 PM
ചിന്തിപ്പിക്കുന്ന വരികള്‍
# posted by വല്യമ്മായി : Monday, November 27, 2006 7:00:00 PM
മോള്‍ക്ക് എങ്ങിനെ? എന്നെ വിളിച്ചില്ലല്ലോ?qw_er_ty
# posted by അനംഗാരി : Tuesday, November 28, 2006 6:31:00 AM
നാട്ടില്‍ പോയി മീറ്റ്നൊക്കെ പങ്കെടുത്ത് തിരിച്ചു വന്നു അല്ലെ ?
# posted by മുസാഫിര്‍ : Tuesday, November 28, 2006 3:14:00 PM
Iniyum orupaadu works pratheekshikkunnugopalmanu.blogspot.com
# posted by G.manu : Friday, December 22, 2006 2:24:00 PM

Thursday, December 20, 2007

വെറുതെ..

Wednesday, November 22

പ്രണയം പെയ്തിറങ്ങിയ
പാതിരാവിനുശേഷം
മഞ്ഞുപെയ്യുന്ന പ്രഭാതത്തില്‍
ഉറക്കമുണര്‍ന്നപ്പോള്‍
മാത്രമാണ്‌പുറപ്പാടിനെക്കുറിച്ച്‌
വീണ്ടുമോര്‍ത്തത്‌

ചന്നം പിന്നം പെയ്യുന്ന
ചാറ്റല്‍ മഴയില്
‍വെള്ളിവെളിച്ചവും, നറു നിലാവും
കുറെ പരിദേവനങ്ങള്‍
മാത്രമവശേഷിപ്പിച്ചു
യാത്രയുടെ അവസാനം.

യാത്രാമൊഴി..
വീണ്ടും കാണാമെന്നൊരു വാക്ക്‌
പ്രതീക്ഷകളുടെ ഒരു മഹാസമുദ്രം
വീണ്ടും ഇരമ്പുന്നെവിടെയോ!
മരുപ്പരപ്പിലെവിടെയോ
പ്രത്യാശകളുടെ വേലിയേറ്റം
മരുപ്പച്ചകള്‍ തീര്‍ക്കുമ്പോള്
‍ആശ്ലേഷങ്ങള്‍ക്കും ചുമ്പനങ്ങല്‍ക്കും
ഒടുവില്‍ കണ്ണൂകളുടക്കാതെ
കൈവീശുമ്പോള്‍ അവസാനിക്കുന്നത്‌
വസന്തത്തിന്റെ സാനിധ്യമാണ്‌
തുടങ്ങുന്നത്‌ യാന്ത്രികതയുടെ താളങ്ങളും!

ആകാശപ്പറവയുടെ
ചിറകിന്നരികിലുരുന്ന്വെറുതെ
പ്രേയസിയേകിയ പാഥേയം
മറന്നുപൊയതിനെക്കുറിച്ചോര്‍ത്തു
പിന്നെ,
മക്കള്‍ക്കേകാന്‍ മറന്ന
തലൊടലുകളെക്കുറിച്ചും
വരാനിരിക്കുന്ന
വസന്തങ്ങളെക്കുറിച്ചും
വെറുതെ...


# posted by അത്തിക്കുര്‍ശി : Wednesday, November 22, 2006
Comments:
വെറുതെ...................ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍ മഴയില്‍വെള്ളിവെളിച്ചവും, നറു നിലാവുംകുറെ പരിദേവനങ്ങള്‍ മാത്രമവശേഷിപ്പിച്ചുയാത്രയുടെ അവസാനം..............
# posted by അത്തിക്കുര്‍ശി : Wednesday, November 22, 2006 1:21:00 PM
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല, അതിന് ഒന്നും ചെയ്യാനാവില്ലെന്ന് അറിയുകയും ചെയ്യാം, സ്നേഹത്തിന്റെ ഓര്‍മ്മകളുണ്ടല്ലോ, എല്ലാ വേനലിലും അത് കുളിരേകുന്ന തണലാവട്ടെ.-പാര്‍വതി.
# posted by പാര്‍വതി : Wednesday, November 22, 2006 1:24:00 PM
അത്തിക്കുറുശി,യാത്ര പറച്ചിലുകളെന്നും സങ്കടകരം തന്നെ!എപ്പോള്‍ തിരിച്ചെത്തി.
# posted by അഗ്രജന്‍ : Wednesday, November 22, 2006 1:26:00 PM
വരാനിരിക്കുന്ന വസന്തങ്ങള്‍ നന്മയുടേതായിരിക്കട്ടെ എന്നാശംസിക്കുന്നു. വെല്‍ക്കം ബാക്ക്!!
# posted by ikkaasഇക്കാസ് : Wednesday, November 22, 2006 1:30:00 PM
മനസ്സില്‍ വസന്തമുണ്ടെന്ന് വിശ്വസിച്ചാല്‍ പിന്നെ ചുറ്റിത്തിരിയുമ്പോഴും വസന്തമുണ്ടാകും മനസ്സില്‍.ഒക്കെ ശരിയാവും മാഷേ... ഞങ്ങളൊക്കെയില്ലേ ഇവിടെ? ചിയര്‍ അപ്പ്‌... അപ്പോ നമുക്കൊരു മീറ്റിനു വകുപ്പുണ്ടല്ലോ അല്ലേ? കരീമാഷ്‌/സിദ്ധൂസ്‌/കണ്ണൂസ്സ്‌ ഒക്കെ വന്നുവോ? ദേവന്‍ ഈയ്യിടെയായി പിണക്കത്തിലാന്നാ തോന്നണേ. ഫോണും കൂടി എടുക്കില്യാ വിളിച്ചാ. എന്നെ ബ്ലോക്ക്‌ ആക്കീതാവും. ദേവന്‍ വക്കേഷനു പോണു എന്നൊക്കെ പേടിപ്പിച്ച്‌ തുടങ്ങീട്ടുണ്ട്‌. അതിനു മുമ്പ്‌ ഒന്ന് എല്ലാര്‍ക്കും തമ്മില്‍ കാണാന്‍ പറ്റിയാലെന്നു ആഗ്രഹിയ്കുന്നു.
# posted by അതുല്യ : Wednesday, November 22, 2006 1:37:00 PM
വെല്‍ക്കം ബാക്ക് മാഷെ..യാന്ത്രികതയുടെ താളങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു മാഷെ...വരാനിരിക്കുന്ന വസന്തങ്ങള്‍ക്കാകി നമുക്ക് കാത്തിരിക്കാം.നന്നായിരിക്കുന്നു
# posted by കുറുമാന്‍ : Wednesday, November 22, 2006 1:48:00 PM
അത്തിക്കുറുശി തിരിച്ചെത്തിയല്ലേ? സമാധാനിക്കൂ.. അടുത്ത പോക്കുവരേയുള്ള നാളുകള്‍ എണ്ണിയെണ്ണിയിരിക്കൂ.. ഒന്നേയ്‌, രണ്ടേയ്‌, മൂന്നേയ്‌.....
# posted by ഏറനാടന്‍ : Wednesday, November 22, 2006 1:52:00 PM
വീണ്ടും പൂക്കുന്ന ആ വസന്തകാലത്തിനായി നമുക്ക് കാതോര്‍ത്തിരിക്കാം
# posted by മിന്നാമിനുങ്ങ്‌ : Wednesday, November 22, 2006 2:38:00 PM
സ്നേഹം ഒരു സാന്ത്വനമായ് വന്നു നിറയട്ടെ.
# posted by മുസാഫിര്‍ : Wednesday, November 22, 2006 2:47:00 PM
ആഥിക്ക്‌ ഖുറൈഷി തിരിച്ചെത്തിയോ? വെല്‍ക്കം ബാക്ക്‌.
# posted by ദേവന്‍ : Thursday, November 23, 2006 1:43:00 AM
പാര്‍വതി, അഗ്രജന്‍, ഇക്കാസ്‌, അതുല്യ, കുറുമാന്‍, ഏറനാടന്‍, മിന്നാമിനുങ്ങ്‌, മുസാഫര്‍, ദേവരാഗം....സന്ദര്‍ശനങ്ങള്‍ക്കും കമന്റുകള്‍ക്കും നന്ദി..20ന്‌ തിരിച്ചെത്തി.. ജോലിത്തിരക്കുകാരണം വിരളമായെ ബ്ലോഗിലെത്താറുള്ളൂ..
# posted by അത്തിക്കുര്‍ശി : Thursday, November 23, 2006 1:02:00 PM
Priyappetta kavi......can u write to megopalmanu@gmail.comgopalmanu.blogspot.com
# posted by G.manu : Friday, December 22, 2006 2:26:00 PM