Wednesday, September 26, 2007

ഏകാകി

Thursday, November 02, 2006
ഏകാകി

പ്രണയത്തിന്‌ കുളിര്‍മ്മയാണ്‌
സ്നേഹം അഗാധവും
സൌഹൃദങ്ങള്‍ ഊഷ്മളവും
എല്ലാറ്റിനും ഒടുവില്‍
വിടപറയല്‍ അനിവാര്യവും

എനിക്ക്‌ തണുപ്പ്പ്പിഷ്ഠമല്ല
ആഴങ്ങളെ പേടിയും
ചൂടാണെങ്കില്‍ സഹിക്കാനുമാവില്ല
വിരഹം വേദനയും.

ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെ
തണുപ്പിച്ചൊരു കവിള്‍ മദ്യവുമായി
ഈ ജനലരികില്‍ കുളിരട്ടെ
ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍
ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌
കൊറിക്കാന്‍ ചൂടുള്ളത്‌
എന്തെങ്കിലും തിരയട്ടെ..!?

# posted by അത്തിക്കുര്‍ശി : Thursday, November 02, 2006

Comments:
ഏകാകി..ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌കൊറിക്കാന്‍ ചൂടുള്ളത്‌ എന്തെങ്കിലും തിരയട്ടെ..!?പുതിയ ഒരു പോസ്റ്റ്‌
# posted by അത്തിക്കുര്‍ശി : Thursday, November 02, 2006 3:53:00 PM
:)
# posted by സു Su : Thursday, November 02, 2006 4:01:00 PM
"തണുപ്പിച്ചൊരു കവിള്‍ മദ്യവുമായി""ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌കൊറിക്കാന്‍ ചൂടുള്ളത്‌"വ്യര്‍ഥമായ ഈ തിരയലിലും നല്ലതല്ലെ ആ വേദനയും ആഴങ്ങളും....അറിയില്ല, എനിക്കങ്ങനെ തോന്നുന്നു..-പാര്‍വതി.
# posted by പാര്‍വതി : Thursday, November 02, 2006 4:02:00 PM
കൊറിക്കാന്‍ ചൂടുള്ളത്‌ എന്തെങ്കിലും തിരഞ്ഞോളൂ...നന്നായിരിയ്ക്കുന്നു...
# posted by അരവിശിവ. : Thursday, November 02, 2006 4:04:00 PM
അത്തിക്കുര്‍ശി ഭായ് - നന്നായിരിക്കുന്നു പിന്നെ,ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെതണുപ്പിച്ചൊരു കവിള്‍ മദ്യവുമായി - ഇന്നു വ്യാഴാഴ്ചയാ - ഇനിയും രണ്ട് മണിക്കൂര്‍ കഴിയണം എനിക്ക് തണുപ്പിച്ചൊരു കവിള്‍ മദ്യവുമയി വിശ്രമിക്കാന്‍.നാട്ടിലേക്കേന്നാണാവോ പോകുന്നത്?ടെലഫോണ്‍ നമ്പര്‍ കിട്ടിയീരുന്നെങ്കില്‍ ഒന്നു വിളിക്കാമായിരുന്നു.എന്റെ - 050-7868069
# posted by കുറുമാന്‍ : Thursday, November 02, 2006 4:07:00 PM
കവിത നന്നായി.പിന്നെ തണുപ്പിച്ച മദ്യം..ചൂടുള്ള ടച്ചിങ്സ്..അതിഷ്ടപ്പെട്ടൂ.. കുറുമഗുരൂ.. എന്റെ നമ്പര്‍ +919895771855
# posted by ikkaasഇക്കാസ് : Thursday, November 02, 2006 4:16:00 PM
പഴയ ഒരു കവിത യുടെ താളം തോന്നിയെങ്കിലുംവാക്കുകളാല്‍ മാല കോര്‍ക്കുന്നു നീ അത്തികുറിശ്ശി.നാവില്‍ നുണയാന്‍ പഞ്ചസാര മിഠായി വച്ചു തരുന്നു നീഒപ്പം നുണയാന്‍ മദ്യവും കൊറിക്കാന്‍ ചൂടുള്ളതുംവളരെ ഇഷ്ടമായി താങ്കളുടെ കവിതഅഭിനന്ദനങ്ങള്‍സ്നേഹത്തോടെരാജു.
# posted by Anonymous : Thursday, November 02, 2006 4:21:00 PM
ദൈവമേ,ഒരു കവിള്‍ മദ്യവും ചൂടുള്ള ടച്ചിംഗ്‌`സും മാത്രമാണല്ലൊ എല്ലരും കാണുന്നത്‌!സു: 'കുത്തി'സാനിധ്യം അറിയ്ച്ചതിന്‍ നന്ദിപാര്‍വതി: നന്ദി. അര്‍ത്ഥമില്ലായ്മക്കര്‍ത്ഥം തിരയുന്ന വ്യര്‍ത്ഥമാം വേല ഞാനിന്നും തുടരുന്നു.ഏകാകിയാകാന്‍ നിരത്തിയ കാരണങ്ങളെ അവസാനത്തില്‍ ഒരൊന്നായി കൂട്ടുപിടിക്കുന്നു?!! അരവി: നന്ദി. ഇവിടെ 'ചൂടുള്ളതെല്ലാം' ലഭ്യം. ഏകാകിയാണെങ്കിലും "ഹറാം"!!കുറു: നന്ദി, വിളിച്ച്‌ സംസാരിച്ചല്ലോ!ഇക്കാസ്‌: നന്ദി! അപ്പൊ ആ റ്റൈപ്പാ? ഏതായലും കൊച്ചിയില്‍ വരുമ്പോള്‍ കാണാം. കുടുംബമുണ്ടാവില്ല. മറ്റു ബ്ലൊഗ്ഗെര്‍സിനൊറ്റും പറയുക. ഹോട്ടല്‍ വിവരങ്ങള്‍ അറിയിക്കാം. ( ഓ: ടൊ: തണുപ്പുല്ലതിന്റെ കുടെ എചൂടുള്ള റ്റച്ചിങ്ങ്സ്‌...........)ഇരിങ്ങല്‍: നന്ദി, വെറുതെ ഒരോന്ന് കുത്തിക്കുറിക്കുന്നതാണ്‌. അതില്‍ താളവും പിന്നെ മാലയുമൊക്കെ കണ്ടെത്തിയെങ്കില്‍ ഞാന്‍ ധന്യനായ്‌!!
# posted by അത്തിക്കുര്‍ശി : Thursday, November 02, 2006 4:58:00 PM
മനുഷ്യന് ദൈവത്തോളം പെര്‍ഫെക്റ്റാവാന്‍ പറ്റില്ലല്ലോ അത്തിക്കുര്‍ശ്ശീ.. ഈ കവിതയും ഉടലെടുക്കുന്നത് അതുകൊണ്ടല്ലേ..നമ്മുടെ ദു:ശ്ശീലങ്ങള്‍ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യാതിരിക്കുകയും നമ്മളിലെ നന്മയെ ഒരു ത്രാസിന്റെ ഒരു തട്ടിലും തിന്മകളെ മറ്റേ തട്ടിലും വയ്ക്കുമ്പോള്‍ നന്മകളുടെ തട്ട് താഴ്ന്നാണിരിക്കുന്നതെങ്കില്‍, അതായത് എന്റെ പ്രവൃത്തികള്‍ക്ക് എനിക്കു കിട്ടുന്ന ഓവറാള്‍ മാര്‍ക്ക് 60% ആണെങ്കില്‍ ഞാന്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസായി! അതുമതി എനിക്ക്.
# posted by ikkaasഇക്കാസ് : Thursday, November 02, 2006 5:12:00 PM
അത്തിക്കുര്‍ശീ, കുത്തി സാന്നിദ്ധ്യം കാണിച്ചതല്ല. എനിക്ക് ചിരിക്കാന്‍ കഴിയുമോന്ന് പരീക്ഷിച്ചതാ. രണ്ടു കുത്തും ഒരു കുറിയും ചിരി ആയിരുന്നെങ്കില്‍!പ്രണയത്തിന്റെ തണുപ്പ് ഇഷ്ടമല്ലെങ്കില്‍, സ്നേഹത്തിന്റെ ആഴങ്ങളെ പേടിയാണെങ്കില്‍, സൌഹൃദത്തിന്റെ ചൂടിനെ സഹിക്കാനാവില്ലെങ്കില്‍,വിരഹത്തിന്റെ വേദനയാണ് നല്ലത്. അത് സഹിക്കുന്നതാണ് നല്ലത്. മദ്യത്തിന്റെ കുളിര്‍മ്മയേക്കാള്‍ പ്രണയത്തിന്റെ കുളിര്‍മ്മയല്ലേ നല്ലത്? ജനലരികില്‍, സ്നേഹത്തിന്റെ ഓര്‍മ്മകളുടെ ആഴങ്ങളില്‍ മുഴുകുന്നതല്ലേ നല്ലത്? സൌഹൃദത്തിന്റെ ഊഷ്മളമായ നിശ്വാസം നഷ്ടമായോ? വിരഹത്തിന് വിശ്രമം കൊടുക്കുക. ഒക്കെ തിരിച്ചുപിടിക്കുക.
# posted by സു Su : Thursday, November 02, 2006 5:13:00 PM
അത്തിച്ചേട്ടാ,മനോഹരമായ വരികള്‍. പ്രണയം ചെറിയ ചൂടായാണ് എനിക്ക് തോന്നിയിട്ടുള്ളത്. നെഞ്ചില്‍ അതിങ്ങനെ എരിയും.കൊറിക്കാന്‍ തണുപ്പുള്ള എന്തെങ്കിലും കൂടിയുണ്ടെങ്കില്‍ പരമ സുഖം. :-)
# posted by ദില്‍ബാസുരന്‍ : Thursday, November 02, 2006 5:34:00 PM
അത്തീ....ആദ്യത്തെ അഞ്ചുവരികള്‍ തന്നെ ശാശ്വതമായിട്ടുള്ളത്‌. കുളിര്‍മ്മയുള്ള പ്രണയത്തേയും ഊഷ്മളമായ സൗഹൃദങ്ങളേയും അഗാധമായി സ്നേഹിച്ച്‌ പിന്നെ അവയോട്‌ വിടപറയേണ്ടിവരുമ്പോഴാണ്‌ പൂര്‍ണമാവുന്നത്‌. പക്ഷേ പ്രണയിക്കുമ്പോഴും സൗഹൃദങ്ങള്‍ക്ക്‌ ഹൃദയം നല്‍കുമ്പോഴും സ്നേഹത്തില്‍ ഊളിയിടുമ്പോഴും ഓര്‍ക്കറില്ലെന്നു മാത്രം അവസാനമുള്ള വിരഹത്തെ. ഒരു പക്ഷേ ആ മറവിയായിരിക്കാം അവയെ കൂടുതല്‍ ഹൃദ്യമാക്കുന്നത്‌. നല്ല വരികള്‍....
# posted by മുരളി വാളൂര്‍ : Thursday, November 02, 2006 7:56:00 PM
"എനിക്ക്‌ തണുപ്പ്പ്പിഷ്ഠമല്ല.ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെതണുപ്പിച്ചൊരു കവിള്‍ മദ്യവുമായിഈ ജനലരികില്‍ കുളിരട്ടെ".കവിതന്നെ ഇതു രണ്ടും ഒരു വാക്കില്‍ പറയുംപോള്‍.....പിന്നെയിങ്ങ്നെ പറഞ്ഞല്ലോ.അര്‍ത്ഥമില്ലായ്മക്കര്‍ത്ഥം തിരയുന്ന വ്യര്‍ത്ഥമാം വേലയില്‍ എന്നെ തിരയുന്നു,ഭാവനാ ഭദ്രമായ വരികള്‍ ഇഷ്ടപ്പെട്ടു അത്തിക്കുരിശി.:)
# posted by വേണു venu : Thursday, November 02, 2006 9:45:00 PM
മദ്യം എനിക്കിഷ്ടമല്ല. എങ്കിലും കവിത ഇഷ്ടപ്പെട്ടു.
# posted by Sul സുല്‍ : Friday, November 03, 2006 9:31:00 AM
2 ദിവസത്തെ അവധിക്ക്‌ ശേഷം കമന്റുകള്‍ ഇന്നാണ്‍ കണ്ടത്‌. എല്ലാര്‍ക്കും നന്ദി.ഇക്കാസ്‌: ഞാന്‍ തമാശയ്ക്ക്‌ എഴുതിയെന്നേയുള്ളൂ.. ഇതില്‍ പെര്‍ഫെക്ഷന്റെ പ്രശ്നമൊന്നുമില്ല.. ദു:ശീലങ്ങളാണെന്ന് മറ്റുള്ളവര്‍കരുതുന്നതെല്ലാം നമുക്ക്‌ അങ്ങനെ യാവണമെന്നില്ല.. ശു: ചിരിക്ക്‌ നന്ദി.. ഞാനും ചിരിക്കുന്നു. " ഒരു പാല്‍ ചിരി കാണുമ്പൊളത്‌ മൃതിയെ മറന്നു ചിരിച്ചേ പോകും, പാവം മാനവ ഹൃദയം!"ഒരാള്‍ എകാകിയാകുന്നതെപ്പോള്‍? മ്നസ്സിന്റെ കിളിവാതിലുകളെല്ലാം കൊട്ടിയടക്കുമ്പോള്‍, സ്നേഹ സൌഹൃദങ്ങള്‍ക്ക്‌ നെരെ മുഖം തിരിക്കുമ്പൊള്‍? ഒറ്റപ്പെടാന്‍ നമുക്ക്‌ കാരണങ്ങല്‍ പലതുകാണും, പക്ഷെ യഥാര്‍ത്ഥത്തിലവ നാം സ്വയം സൃഷ്ടിക്കുന്ന പുറം തോടു മാത്രം, തിരശീല മാത്രം. അതിനകത്തിരുന്ന് പിന്നെ നാമുക്കെന്തുമാവാമല്ലൊ. മദ്യത്തിനെ / കൊറിക്കാന്‍ ചൂടുള്ളതിനെ വെറും വാക്കര്‍ത്ഥത്തിനപ്പുറം കാണുക.. ഒന്നും നമുക്ക്‌ തിരിച്ചു പിടിക്കാനാവില്ല, അല്ലെങ്കില്‍ പിടിക്കുന്നതൊന്നും നഷ്ടപ്പെട്ടതിനു പകരമാവുന്നില്ല.ദില്‍ബു: അതെ പ്രണയം ചൂടുള്ള സുഖം തന്നെ.. ചിലത്‌ പൊള്ളുന്ന ഓര്‍മ്മകള്‍ അവശെഷിപ്പിക്കും.. മറ്റുചിലത്‌ നീറിപ്പടരുന്ന കനലുകളെയും മനസ്സില്‍ ബാക്കി വെക്കും എന്നു മാത്രം.. പിന്നെ ചിലവയുണ്ട്‌ മഞ്ഞുരുകി, തെളിനീരായ്‌, നേരിയ ചൂടായ്‌, പിന്നെ തിളക്കുന്ന, അവസ്സാനം ബാഷ്പമായ്‌ തീരുന്നവ. വീണ്ടും കുളിര്‍മഴയായ്‌ പെയ്യുമെന്ന് ആശിക്കുന്നവ.. ഏല്ലാപ്രണയങ്ങളും ഇഷ്ടപ്പെടാം..മുരളി വാളൂര്‍: അതെ അവയാണ്‌ ശാശ്വതം..വേണു: എക്കാന്തതക്കൊരു ന്യായീകരണം അല്ലെങ്കില്‍ ഒരു തരം എസ്കെയ്പിസം ആയി പറയുന്ന കാരണങ്ങല്‍, വെരും പൊള്ളയാണെന്ന് സൂചിപ്പിചുവെന്നേയുല്ലു.സുല്‍: ഞാന്‍ മദ്യത്തെ കുറിച്ച്‌ പരഞ്ഞിട്ടേയില്ല! സുല്‍ഏല്ലാ കമന്റുകള്‍ക്കും നന്ദി;
# posted by അത്തിക്കുര്‍ശി : Sunday, November 05, 2006 8:13:00 AM
മെയിലയച്ച അനോണിക്കും നന്ദി!മറുമെയില്‍ അയച്ചിട്ടുണ്ട്‌.താങ്കളുടെ അഭിപ്രായം ശരിയാണ്‌.മറ്റുള്ളവര്‍ അവിറ്റേക്കൊന്നും എത്തിയില്ല എന്നു മാത്രം!
# posted by അത്തിക്കുര്‍ശി : Sunday, November 05, 2006 12:31:00 PM

Sunday, September 23, 2007

സമാഗമം!

Tuesday, October 17, 2006

നമുക്കിടയില്‍ സാഗരമാണെന്ന്
മാമലയാണെന്നോര്‍ത്ത കാലമെല്ലാം പോയി.
ഓരൊ നിമിഷവും ഞാന്‍ നിന്നിലേക്കടുക്കുന്നു
അതൊ, നീയെന്നിലേക്കോ?
പാത്തും പതുങ്ങിയും നീപലവുരു
വന്നെത്തിനോക്കി മടങ്ങി,

ഏറെ നാളത്തെ കാത്തിരിപ്പിന്നൊടുവില്‍,
എല്ലാ കടലുകളും കുന്നുകളും താണ്ടി
നിനച്ചിരിക്കാത്തൊരു രാവില്‍നീ യെന്നരികിലെത്തും.
അജ്ഞാതമായൊരാ താഴ്വരയില്‍ നാം കണ്ടുമുട്ടും..

തമ്മില്‍ കാണുമ്പോള്‍ പറയാനും
പങ്കുവെക്കാനുമായൊത്തിരി കാര്യങ്ങളൊന്നുമില്ലല്ലോ!
എന്നാലും,
എന്തിനിത്രയും നേരത്തെയെന്ന സന്ദേഹം.
പരാതിക്കൊ പരിഭവത്തിനൊ പറ്റിയ നേരവുമല്ല!

നീ വിളിക്കുമ്പോല്‍ സര്‍വം ത്യജിച്ചു
നിന്നൊടൊപ്പം ഇറങ്ങി വരാതിരിക്കാനായെങ്കിലെന്ന്
വെറുതെ കൊതിക്കാതിരിക്കുവാനുമാവില്ലല്ലോ!
കൂടൂം, കൂട്ടുമുപേക്ഷിച്ച്‌, നിന്റെ കൂടെ ഇറങ്ങുമ്പോള്‍
ആരും തന്റേടിയെന്നൊ താന്തോന്നിയെന്നൊ വിളിക്കില്ല
സജലങ്ങളായ മിഴികളില്‍ സങ്കടമൊതുക്കി
ഇടനെഞ്ചുപൊട്ടി യാത്രയയക്കുമെങ്കിലും.

ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?


# posted by അത്തിക്കുര്‍ശി : Tuesday, October 17, 2006

സാമീപ്യം

Monday, October 16, 2006
സാമീപ്യം

നീ എപ്പോഴുമെന്നരികില്
‍വേണമെന്നൊന്നും ഞാനാശിക്കുന്നില്ല.

പക്ഷേ..

സൌഹൃദത്തിന്റെ അവസാനത്തെ വാക്താവും
സന്ദേഹങ്ങളുടെ മൂടല്‍ മഞ്ഞവശേഷിപ്പിച്ച്‌
യാത്രയാവുമ്പൊള്‍,
സ്നേഹത്തിന്റെ ബാക്കിയായ നീരുറവയും വറ്റി,
സ്വപ്നങ്ങളുടെ ശവമടക്കും കഴിഞ്ഞ്‌
പ്രത്യാശയുടെ ഒടുവിലത്തെ
കിരണവുമണയുമ്പോള്‍,
നിന്റെ ഓര്‍മ്മകളില്‍
മാത്രമാശ്വാസംകണ്ടെത്തുവാനെനിക്കാവില്ല.

ഒരു ക്കിലൊരുവാക്കിലൊരുമൃദുസ്പര്‍ശത്തില്‍
ഒരുതലോടലിന്നൊടൊവിലൊരാലിംഗനത്തില്‍
എല്ലാം ഞാന്‍ തിരിച്ചെടുക്കും,
നീയരികിലുണ്ടെങ്കില്‍.

നീ എപ്പോഴുമെന്നരികില്‍വേണമെന്നൊന്നും
ഞാനാശിക്കുന്നില്ല..
പക്ഷേ..

# posted by അത്തിക്കുര്‍ശി : Monday, October 16, 2006

Comments:
സാമീപ്യംനീ എപ്പോഴുമെന്നരികില്‍വേണമെന്നൊന്നും ഞാനാശിക്കുന്നില്ല..പക്ഷേ..
# posted by അത്തിക്കുര്‍ശി : Monday, October 16, 2006 2:32:00 PM
സാമീപ്യം തന്നെ സാന്ത്വനമാണ് അത്തിക്കുര്‍ശ്ശിമാഷേ...നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടമായി.
# posted by ഇത്തിരിവെട്ടംIthiri : Monday, October 16, 2006 2:37:00 PM
"സൌഹൃദത്തിന്റെ അവസാനത്തെ വാക്താവുംസന്ദേഹങ്ങളുടെ മൂടല്‍ മഞ്ഞവശേഷിപ്പിച്ച്‌യാത്രയാവുമ്പൊള്‍"ശരിയാണ്. എപ്പോഴുമല്ലെങ്കിലും, എറ്റവും ഒറ്റപ്പെട്ടുപൊകുമ്പോഴെങ്കിലും നീയരുകിലില്ലെങ്കില്‍ ഞാനെന്തുചെയ്യും. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍... എന്ന പാട്ട് ഓര്‍മ്മ വന്നു. കവിത നന്നായിരുന്നു എന്നു പ്രത്യെകം പറയേണ്ടല്ലോ.
# posted by ശാലിനി : Monday, October 16, 2006 2:40:00 PM
കാവ്യാത്മകമായ വരികളാസ്വദിച്ചു.."ജീവന്റെ ജീവനാം കൂട്ടുകാരീസ്നേഹാമൃദത്തിന്റെ നാട്ടുകാരീപോകരുതേ നീ അകലരുതേഎന്നെ തനിച്ചാക്കി പോകരുതേ..."
# posted by ഏറനാടന്‍ : Monday, October 16, 2006 2:46:00 PM
എന്തിനെന്നറിയാതെ കണ്ണ് നിറഞ്ഞു,നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ പേടിസ്വപ്നങ്ങള്‍ കാണാതെ ഞാന്‍ ഉറങ്ങുമായിരുന്നു,എന്റെ മനസ്സ് ചിത്രശലഭങ്ങളെ തേടുകയും മൂളിപാട്ട് ചെയ്യുകയും ചെയ്യുമായിരുന്നു.നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ രാത്രിയുടെ സൌന്ദര്യവും മഞ്ഞിന്റെ കുളിരും ആസ്വദിക്കുമായിരുന്നു.പക്ഷേ...-പാര്‍വതി.
# posted by പാര്‍വതി : Monday, October 16, 2006 2:47:00 PM
നന്നായിട്ടുണ്ട്
# posted by Anonymous : Monday, October 16, 2006 2:49:00 PM
"നിന്റെ ഓര്‍മകളില്‍ മാത്രമാശ്വാസംകണ്ടെത്തുവാനെനിക്കാവില്ല..."എന്നെഴുതിയെങ്കിലും പലപ്പോഴും പച്ചയായ ജീവിതത്തില്‍ ഈ ഓര്‍മകള്‍ മാത്രേ ഉണ്ടാവാറുള്ളൂ എന്നത്‌ അത്ര സുഖല്ല്യാത്ത ഒരു സത്യമല്ലേ? അത്തീ... ആശയം നന്നായിരിക്കുന്നു... വരികളും..
# posted by മുരളി വാളൂര്‍ : Monday, October 16, 2006 2:54:00 PM
അത്തീ, ഓര്‍മ്മകളില്‍ നിറയുന്ന ഈ നൊമ്പരങ്ങള്‍ തന്നെയാണ് ജീവിതം.നാമെല്ലാം സൌഹൃദത്തിന്റെ ഒരു നാല്‍ക്കവലയിലാണ്. വഴിപിരിഞ്ഞ്, കൈവീശി യാത്ര പറഞ്ഞ് പോകേണ്ടവര്‍.
# posted by അനംഗാരി : Monday, October 16, 2006 5:02:00 PM
കൈ പിടിക്കാന്‍ കുട്ടുണ്ടെങ്കിലും വേര്‍പിരിയലിലേക്കല്ലേ നാം നടന്നടുക്കുന്നത് എന്നോര്‍ക്കുമ്പോള്‍................................നല്ല വരികള്‍
# posted by വല്യമ്മായി : Monday, October 16, 2006 5:36:00 PM
അനിശ്ചിതത്വങ്ങളില്‍ കിടന്നുഴലുമ്പോള്‍ ഞാനും പറയാറുണ്ട്.“ പക്ഷേ...“വരികള്‍ മനോഹരമായിരിക്കുന്നു.
# posted by തണുപ്പന്‍ : Tuesday, October 17, 2006 2:46:00 AM
നന്നായിരിക്കുന്നു...അത്തിക്കുര്‍ശീ...വാക്കുകളെമറികടക്കുന്ന വേദനയുടെ സാക്ഷ്യങ്ങളുണ്ട് ഈ വരികളില്‍...ആശംസകള്‍....
# posted by ലാപുട : Tuesday, October 17, 2006 3:35:00 PM
ഇത്തിരിവെട്ടം, ശാലിനി, ഏറനാടന്‍, പാര്‍വതി, അനോണി, മുരളി വാളൂര്‍, അനംഗാരി, വല്യമ്മായി, തണുപ്പന്‍, ലാപുഡ...നന്ദി! സന്ദര്‍ശനങ്ങള്‍ക്കും കമന്റുകള്‍ക്കും സാമീപ്യത്തിനും!
# posted by അത്തിക്കുര്‍ശി : Tuesday, October 17, 2006 3:46:00 PM
വേര്‍പാടും കുടിച്ചേരലും അതിനിടക്കുള്ള നിമിഷങ്ങളും കുടിയതാണല്ലോ ജിവിതം അല്ലെ.നന്നായിരിക്കുന്നു.അത്തിക്കുറിശ്ശി.
# posted by മുസാഫിര്‍ : Wednesday, October 18, 2006 9:17:00 AM
മുസാഫിര്‍,സന്ദര്‍ശത്തിനും കമന്റുകള്‍ക്കും നന്ദി
# posted by അത്തിക്കുര്‍ശി : Sunday, October 22, 2006 11:59:00 AM

ആരുനീ...

Sunday, August 27, 2006
ആരുനീ...
ഓടി ഓടിത്തളരുമ്പോള്
‍ചാരിയിരിക്കാനൊരിടം,
ദാഹിച്ചു തൊണ്ടവരണ്ടുണങ്ങുമ്പോള്‍
ആര്‍ത്തിയൊടെ മൊത്തിക്കുടിക്കുവാനല്‍പം ജലം,
ക്ഷീണിച്ചവശനായ്‌ ഉറക്കം തഴുകുമ്പോള്
‍തലചായ്ക്കനൊരിടം,
എരിയും വെയിലില്‍ പൊരിയുമ്പൊള്
‍കേറിനില്‍ക്കാനൊരുതണല്‍!
എല്ലാ പരാചയങ്ങല്‍ക്കും
ഒടുവില്‍ഓടിയെത്താനൊരിടം!
അഭയമോ പ്രണയമൊ?
നീ ആരായിരുന്നെന്നിന്നറിയുന്നില്ല
എങ്കിലും,
നീ എന്തല്ലാമായിരുന്നെന്നറിയുന്നു.
# posted by അത്തിക്കുര്‍ശി : Sunday, August 27, 2006
Comments:
ആരുനീ...അഭയമോ പ്രണയമൊ?നീ ആരായിരുന്നെന്നിന്നറിയുന്നില്ലഎങ്കിലും, നീ എന്തല്ലാമായിരുന്നെന്നറിയുന്നു
# posted by അത്തിക്കുര്‍ശി : Sunday, August 27, 2006 3:10:00 PM


നന്നായിരിക്കുന്നു..
# posted by ഇത്തിരിവെട്ടംIthiri : Sunday, August 27, 2006 3:25:00 PM
This post has been removed by a blog administrator.
# posted by വല്യമ്മായി : Sunday, August 27, 2006 3:29:00 PM
എല്ലാ പരാചയങ്ങല്ക്കും ഒടുവില് ,പരാജയമെല്ലേ സുഹൃത്തേഎല്ലാമായിരിന്നില്ലേ അവള്,അമ്മയായും ഭാര്യയായും വേഷം മാറി വന്നുവെന്നേ ഉള്ളൂ
# posted by വല്യമ്മായി : Sunday, August 27, 2006 3:31:00 PM
ജീവിതത്തില്‍ അണിയുന്ന പൊയ്മുഖങ്ങള്‍ അഴിച്ച് വെക്കാന്‍ ഒരിടം, അനുഭവങ്ങള്‍ക്ക് ചൂടേറുമ്പോള്‍ തല ചായ്ക്കാന്‍ ഒരു തണല്‍, കാലിടറുമ്പോള്‍ താങ്ങായി ഒരു ചുമല്‍,ഒരായുസ്സിന്റെ മുഴുവന്‍ ദു:ഖങ്ങളും അലിയിച്ച് കളയുന്ന പുഞ്ചിരി എല്ലാമായിരുന്നു അവള്‍.അതെ സുഹൃത്തേ, അഭയമോ പ്രണയമോ എന്ന് ഇപ്പോഴും അറിയില്ല. നീറുന്നു എവിടെയൊക്കെയോ. :(
# posted by ദില്‍ബാസുരന്‍ : Sunday, August 27, 2006 3:43:00 PM
അകലെയാണെങ്കിലും എന്‍ പിഞ്ചുകുഞ്ഞിനെ-കാത്തിരുന്നമ്മ ഒരു നോക്കു കണുവാന്‍. പാടിയുറക്കാനൊരു താരാട്ടു പാട്ടിനായ് അമ്മതന്‍ ഹ്രത്തടം മെല്ലെത്തുടിച്ചു.ക്ഷീണിച്ച നിന്‍ മേനി വാരിയെടുത്തമ്മതന്‍ മടി ത്തട്ടിന്നു ചാരെ കിടത്തി,മോഹിച്ചു പോയമ്മ ഒരു നാവറ് പാടി നിന്‍-ദോഷങ്ങളൊക്കെയും പാറി പ്പറത്താന്‍.
# posted by അനു ചേച്ചി : Sunday, August 27, 2006 6:13:00 PM
ഇത്തിരിവെട്ടം, വല്ല്യമ്മായി, ദില്‍ബൂ, അനുച്ചേച്ചി,,,നന്ദി!പ്രണയവും സൌഹൃദവും അഭയവുംകൂടിയാണല്ലോ!കമന്റുകള്‍ക്‌ നന്ദി!
# posted by അത്തിക്കുര്‍ശി : Monday, August 28, 2006 3:00:00 PM

Wednesday, September 19, 2007

എന്നോമലേ നീയെങ്ങുപോയ്‌..

Thursday, August 24, 2006


എന്നോമലേ നീയെങ്ങുപോയ്‌
ഈ ധനുമാസരാവിന്റെയാമങ്ങളില്‍
എന്നോര്‍മ്മയില്‍ നീ മാത്രമായ്‌
ഈ കുളിര്‍പെയ്യും രാവിന്റെ സംഗീതമായ്‌..



പൂമുഖ വാതില്‍ ഞാന്‍ പാതി ചാരി
താഴിട്ടടയ്ക്കാതെ കാത്തിരിപ്പൂ,
നീ വരും നീവരുമെന്നന്റെയുള്ളില്‍
ആരോ പറയുമ്പോല്‍ പ്രിയേ



മണ്‍ചെരാതിന്‍ തിരി താഴ്തി മെല്ലെ
നിന്‍ കാലടിയൊച്ചയ്ക്കായ്‌ കാത്തിരിപ്പൂ
ഈ കുളിര്‍കാറ്റുകളെന്റെ യുള്ളില്‍
നിന്റെ നിശ്വാസമായെന്റെ നെഞ്ചില്‍
പയ്യെ തഴുകിത്തലോടിടവേ
വീണ്ടുമെത്തുന്നിതാ ഞാന്‍ നിന്റെ ചാരെ..



ഓര്‍ക്കാതിരിക്കുവതെങ്ങനെ ഞാന്‍
നിന്‍ ചുണ്ടിലെ നേര്‍ത്തൊരാ മന്ദസ്മിതം
മറവിയാല്‍ മൂടിടാനായിടാനായിടുമോ
നിന്‍ മിഴിമുനകള്‍ പിന്നെ കളമൊഴികള്‍



എങ്കിലുമെന്‍ പ്രിയേ പാടിടാം ഞാന്‍
ഏകാന്തമീ രാവിന്‍ തീരങ്ങളില്‍
മൂകമാം താളത്തില്‍ ശോകമാം ഭാവത്തില്‍
പണ്ടുനാം പാടിയ രാഗങ്ങള്‍
അന്നു നാം മൂളിയോരീണങ്ങള്
‍പാടാന്‍ കൊതിച്ചൊരായിരം പാട്ടുകള്‍...


എന്നോമലേ..

# posted by അത്തിക്കുര്‍ശി : Thursday, August 24, 2006
Comments:
പൂമുഖ വാതില്‍ ഞാന്‍ പാതി ചാരിതാഴിട്ടടയ്ക്കാതെ കാത്തിരിപ്പൂ,നീ വരും നീവരുമെന്നന്റെയുള്ളില്‍ആരോ പറയുമ്പോല്‍ പ്രിയേ
# posted by അത്തിക്കുര്‍ശി : Thursday, August 24, 2006 4:48:00 PM
അവള്‍ വരും വരാതിരിക്കില്ല.നല്ല കവിത
# posted by വല്യമ്മായി : Thursday, August 24, 2006 5:00:00 PM
വിരഹത്തിന്റെ എല്ലാ നോവും ഉള്‍ക്കോണ്ട കവിത..അഭിനന്ദനങ്ങള്‍.-പാര്‍വതി.
# posted by പാര്‍വതി : Thursday, August 24, 2006 5:24:00 PM

ഒരു വെറും മരണം!

Sunday, July 16, 2006
ഒരു വെറും മരണം!


ആകാശങ്ങള്‍ നിങ്ങള്‍ പങ്കിട്ടെടുക്കുക

ഒരു പാതി നിനക്ക്‌,

മറു പാതി മറ്റേയാള്‍ക്ക്‌,

പിന്നെ, ഇടയില്‍ കമ്പിവേലി...

സൈന്യങ്ങളും.



നിന്റെയകാശത്തില്‍,

രാവിലെ സൂര്യനുതിക്കും..

പിന്നെ പതിയെ,

അതിര്‍ത്തിയിലേക്ക്‌..

നുഴഞ്ഞുകയരന്‍ ശ്രമിക്കുമ്പോല്‍

മറ്റേയാള്‍ പട്ടാളം, വെടിവെച്ചു വീഴ്ത്തും

സൂര്യന്‍ ഒരു നട്ടുച്ച നേരത്ത്‌

മരിക്കുമ്പോഴുംതഴെ,

ഏതൊ ഉച്ചകോടി!

അപ്പോള്‍ ഞാന്‍,

എന്റെ വെള്ളരിപ്രാക്കളുടെ

ചിറകുകള്‍ അരിഞ്ഞെടുത്ത്‌

തെരുവില്‍ വില്‍പനക്കു വെച്ചിരിക്കയാവും!

***************************

മന്‍ജിത്തിന്റെ,"പകുത്തെടുത്ത ആകാശ"ത്തിനെഴുതിയ കമന്റ്‌! <[link]>


# posted by അത്തിക്കുര്‍ശി : Sunday, July 16, 2006
Comments:
പകുത്തെടുത്ത ആകാശത്തിന്‍ കീഴെനിന്നും ഇത്രയും കിട്ടി അല്ലേ? :)
# posted by ബിന്ദു : Tuesday, July 18, 2006 2:07:00 AM
അതെ ബിന്ദൂ!നന്ദി, സന്ദര്‍ശനത്തിനും കമന്റിനും!!
# posted by അത്തിക്കുര്‍ശി : Tuesday, July 18, 2006 8:33:00 AM
ആശയം നന്ന്. പെട്ടെന്നെ ഴുതിയത് കൊണ്ടാണോ എന്നറിയില്ല മുമ്പത്തെ കവിതയുടെ ഭംഗി ഇതിന് തോന്നുന്നില്ല. ഇനി അനുഭവത്തിന്റെ ചൂട് തട്ടാത്തത് കൊണ്ടാണോ?
# posted by ദില്‍ബാസുരന്‍ : Tuesday, July 18, 2006 2:22:00 PM
അത്തിക്കു‌ര്‍‌ശ്ശി.. നന്നായിരിക്കുന്നു..അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ..
# posted by ഇടിവാള്‍ : Wednesday, July 19, 2006 4:34:00 PM
സൂര്യനേയും ചന്ദ്രനേയും കൂടെ പകുത്തെടുക്കാം. ഭൂമി പകുത്ത് കഴിഞ്ഞു. ഇപ്പോള്‍ ആകാശവും.:)
# posted by സു Su : Wednesday, July 19, 2006 5:23:00 PM

മഴയും മിഴിയും

മഴ മേഘങ്ങളില്‍ തുടുത്തു കൂടുന്നതു
മിഴിനീര്‍ മുത്തുകള്‍....
എന്നോ, ബാഷ്പമായ്‌ പറന്ന
‍ പിതൃുക്കളുടെ ദുരിത നാളുകളിലെ
കണ്ണീര്‍ കണങ്ങള്‍...
ഇന്നെന്‍ മുകളില്‍, പെയ്യാന്‍ നില്ക്കേ,
എന്നിലെ സ്വാര്‍ഥന്‍,
കാത്തിരിക്കയാണാ മഴയെ!
മഴയില്‍ കുളിരാനല്ല,
കുളിക്കാനും.
വര്‍ത്തമാനത്തിലെ നഗ്ന പഥങ്ങളില്
‍ദൈന്യത വരണ്ടുണങ്ങിയ
മിഴികളില്‍നിന്നിത്തിരി
ഉപ്പുരസമെങ്കിലുംകലര്‍ന്നാമഴയിലെന്‍
മനസ്സിന്റെ നോവിന്നൊരല്‍പം
ശാന്തിക്കുവേണ്ടി!
മഴകളില്‍ മിഴിനീര്‍ ചുവ
ഒരിക്കലും ഒടുങ്ങാതെ...
ചാലുകല്‍, തോടുകള്‍, അരുവികള്‍ വഴികടലില്‍...
കടല്‍ വെള്ളത്തിനുപ്പുരസം
ഏന്തുകൊണ്ടെന്നിനി പറയണോ?
# posted by അത്തിക്കുര്‍ശി : Sunday, July 09, 2006


Comments:
അക്ഷര തെട്ടുകല്‍ ക്ഷമിക്കുമല്ലൊ?ശനിയന്‍ സഹായതാല്‍ ചെയ്യുന്ന പ്രധമ സംരംഭം എന്ന നിലയില്‍ പൊരുക്കുക!!
# posted by അത്തിക്കുര്‍ശി : Sunday, July 09, 2006 2:44:00 PM
അണ്ണന്‍ യൂസ് ചെയ്യുന്നത് യൂണികോഡ് തന്നെ?എന്തരിത്? കീ ബോര്‍ഡ് കോമ്പീനേഷനൊന്നും ശനിയനണ്ണന്‍ പറഞ്ഞ് തന്നില്ലേ..പഠിച്ചെടുക്കണേ...
# posted by ദില്‍ബാസുരന്‍ : Sunday, July 09, 2006 2:51:00 PM
ധില്‍ബാസുരന്‍,എനിക്കിതിനെ ക്കുരിച്ചൊന്നും അത്ര പിദിയില്ല !അതുകൊണ്ടാ മുങ്കൂര്‍ ജാമ്യം എദുതത്‌!ശനിയന്‍ സഹയത്താല്‍ വരമൊഴി എഡിറ്ററില്‍ ചെയ്തു കോപ്പി ചെയ്യുന്നു!ശഹയിചാല്‍ ഉപകാരം
# posted by അത്തിക്കുര്‍ശി : Sunday, July 09, 2006 3:48:00 PM
സലാം, ഈ ലിങ്കൊന്നു നോക്കൂ. വരമൊഴി ഉപയോഗിച്ചു തെറ്റില്ലാതെ മലയാളം എഴുതുവാന്‍ അതു് ഉപകരിച്ചേയ്ക്കും.
# posted by പെരിങ്ങോടന്‍ : Sunday, July 09, 2006 3:56:00 PM
പെരിങ്ങോടന്‍,നന്ദി, ലിങ്ക്‌ ഹെല്‍പീ....എഡിറ്റ്‌ ചെയ്തിട്ടുണ്ട്‌..ശനിയനും, പിന്നെ ധില്‍ബാസുരനുംനന്ദി!!!
# posted by അത്തിക്കുര്‍ശി : Sunday, July 09, 2006 4:37:00 PM
സലാമേ, സ്വാഗതം. ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയാല്‍, ഇവിടെ പേരു ചേര്‍ക്കാം.ഇംഗ്ലീഷിനും മലയാളത്തിനും വേറെ വേറെ ബ്ലോഗുകള്‍ ആയിക്കും നല്ലത് എന്ന ഒരു അഭിപ്രായമുണ്ട്.
# posted by ശ്രീജിത്ത്‌ കെ : Monday, July 10, 2006 10:53:00 AM
ശ്രീജിത്ത്‌,നന്ദി,ഇത്‌ ഒരു ശ്രമം മാത്രം. മനസ്സിലാക്കി വരുന്നതെയുള്ളു.പേരുചേര്‍ക്കല്‍ ഒന്നു വിശദീകരിക്കാമൊ?
# posted by അത്തിക്കുര്‍ശി : Monday, July 10, 2006 12:47:00 PM
ശ്രീജിത്ത്‌,ബ്ലൊഗിന്റെ പേര്‍ മലയാളത്തില്‍ ആക്കിയിട്ടുണ്ട്‌. ഹെല്‍പൂ!
# posted by അത്തിക്കുര്‍ശി : Monday, July 10, 2006 1:06:00 PM
അത്തിക്കുര്‍ശിയെ ബ്ലോഗ്‌റോളില്‍ ചേര്‍ത്തിട്ടുണ്ട് കേട്ടോ.മലയാളം ബ്ലോഗ്‌ലോകത്തേക്ക് സ്വാഗതം. നല്ല രചനകള്‍ ഒരുപാട് പ്രതീക്ഷിക്കുന്നു.
# posted by ശ്രീജിത്ത്‌ കെ : Monday, July 10, 2006 1:40:00 PM
ടെമ്പ്ലേറ്റിലെ ഗൂഗിള്‍ ആഡ്സ് ഒന്നു ചെറുതാക്കിയിരുന്നെങ്കില്‍ ടെമ്പ്ലേറ്റ് കുളമാകാതെ കഴിക്കാമായിരുന്നു. ഇപ്പോള്‍ സൈഡ് ബാര്‍ താഴെയാണ് വരുന്നത്.
# posted by ശ്രീജിത്ത്‌ കെ : Monday, July 10, 2006 5:44:00 PM
ഷാര്‍ജക്കാരാ,തമ്മില്‍ കാണാന്‍ ഇനിയും അവസരങ്ങളുണ്ടാകും!ബൂലോഗത്തേക്ക് സ്വാഗതം!എന്നെ സമയം കിട്ടുമ്പോള്‍ ഒന്ന് വിളിക്കാമോ? 050-3095694
# posted by കലേഷ്‌ കുമാര്‍ : Tuesday, July 11, 2006 12:09:00 PM
സുസ്വാഗതം പ്രിയ കൂട്ടുകാരാ.. എന്നും നിന്നില്‍ സലാം (സമാധാനം) ഉണ്ടാ‍കട്ടെ..!!
# posted by ഡ്രിസില്‍ : Tuesday, July 11, 2006 12:16:00 PM
കലേഷ്‌ + ഡ്രിസില്‍,നന്ദി, എന്റെ ബ്ലൊഗില്‍ എത്തിനോക്കാന്‍ സൌമനസ്സ്യം കാണിച്ചതിനു.വിളിക്കാം, ബന്ധപ്പെടാം....
# posted by അത്തിക്കുര്‍ശി : Tuesday, July 11, 2006 12:51:00 PM
എനിക്ക് നന്ദി പറയാന്‍ മറന്നു :)സ്വാഗതം അ (ത്തിക്കുറിശ്ശീ)
# posted by കുറുമാന്‍ : Tuesday, July 11, 2006 1:02:00 PM
നന്ദി കുറുമാന്‍ !! നന്ദി!!!നന്ദി ആരോടിനി ചൊല്ലേണ്ടൂ...നന്ദിക്കാന്‍ സദാ സന്നദ്ധം!
# posted by അത്തിക്കുര്‍ശി : Tuesday, July 11, 2006 1:21:00 PM
സ്വാഗതം അത്തിക്കുര്‍ശി.വൈകിപ്പോയി. ഇപ്പോള്‍ ടീ ബ്രേയ്ക്ക് ലഞ്ച ബ്രേയ്ക്ക് ബ്ലോഗറായി മാറിയതിനാല്‍ ബ്ലോഗാന്‍ ടൈമില്ല. മലയാള ബൂലോഗം മനസ്സില്‍ ഒരുപാട് സ്‌നേഹമുള്ള ഒരുപിടി മനുഷ്യരുടെ ഇടമാണ്. കവിതയായും കഥയായും ലേഖനമായും സൃഷ്ടികള്‍ പോരട്ടേ.. വായിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും റെഡി.
# posted by വിശാല മനസ്കന്‍ : Tuesday, July 11, 2006 1:33:00 PM
നന്ദി വിശലമനസ്കന്‍ !! നന്ദി!!!ബ്ലൊഗ്‌ വിസിറ്റിയിരുന്നു. അഭിപ്രയാം വിശദമായ്‌ പിന്നെ എഴുതാം
# posted by അത്തിക്കുര്‍ശി : Tuesday, July 11, 2006 2:00:00 PM
സ്വാഗതം അത്തിക്കുര്‍ശി All the Best
# posted by ഇടിവാള്‍ : Tuesday, July 11, 2006 2:06:00 PM
സ്വാഗതം അത്തിക്കുര്‍ശി.
# posted by ദേവന്‍ : Tuesday, July 11, 2006 2:16:00 PM
സ്വാഗതം.
# posted by സാക്ഷി : Tuesday, July 11, 2006 2:32:00 PM
സ്വാഗതം!
# posted by സന്തോഷ് : Wednesday, July 12, 2006 9:53:00 AM